2014-05-08 18:43:25

എത്തിയോപ്പിയാ-എരിത്രെയാ
‘ആദ് ലീമിന’ സന്ദര്‍ശനം


8 മെയ് 2014, വത്തിക്കാന്‍
മെയ് 8-ാം തിയതി രാവിലെ പാപ്പാ ഫ്രാന്‍സിസുമായി വാത്തിക്കാനില്‍ നടത്തിയ മെത്രാന്‍ സംഘത്തിന്‍റെ പൊതുകൂടിക്കാഴ്ചയോടെയാണ് കിഴക്കന്‍ ആഫ്രിക്കന്‍ സഭാപ്രവിശ്യയായ എത്തിയോപ്പിയ-എരിത്രിയായുടെ
ആദ് ലീമിനാ സന്ദര്‍ശനത്തിന് തുടക്കമായത്.

എത്തിയോപ്പിയായിലെ അദിസ് അബേബാ അതിരൂപത കേന്ദ്രീകരിച്ചുള്ള 16 രൂപതകള്‍ ചേര്‍ന്നാണ് രണ്ടു രാഷ്ട്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്‍പതിനായിരത്തോളം വരുന്ന എത്യോപ്യാ-എരത്രിയാ കത്തോലിക്കാ സമൂഹം.

പുരാതന അലക്സാണ്ട്രിയന്‍ ഓറിയെന്‍റെല്‍ സഭ ഇവിടത്തെ കത്തോലിക്കാ സമൂഹത്തിന്‍റെ വലിയഭാഗമാണ്.

ആര്‍ച്ചുബിഷ്പ്പ് ബ്രഹാനിയേസൂസ് ദംറോവ് സുറാഫിയേല്‍ നയിക്കുന്ന മെത്രാന്‍ സംഘത്തിന്‍റെ പാപ്പാ ഫ്രാന്‍സിസുമായുള്ള വ്യക്തിപരമായ ഔദ്യോഗിക കൂടിക്കാഴ്ച മെയ് 10-വരെ നീണ്ടുനില്ക്കും.

ജനസംഖ്യയുടെ 0.2 ശതമാനം മാത്രമാണ് കത്തോലിക്കര്‍. അവരില്‍ ബഹുഭൂരിപക്ഷവും അലക്സ്ട്രയന്‍ പൗരസ്ത്യ സഭാംഗങ്ങളാണ്.








All the contents on this site are copyrighted ©.