2014-05-07 19:37:51

പാപ്പാ ഫ്രാന്‍സിസ്
സെക്രട്ടേറിയേറ്റ് സന്ദര്‍ശിച്ചു


മെയ് 6-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ ഭരണകാര്യങ്ങളുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന വത്തിക്കാന്‍
സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചത്.

വത്തിക്കാന്‍റെ കാര്യക്ഷമമായ നടത്തിപ്പിനും അതിന്‍റെ വിവിധ വിഭാഗങ്ങളുടെ
പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും വത്തിക്കന്‍ സ്റ്റേറ്റ് സെക്രട്ടേരിയേറ്റ് നിര്‍വ്വഹിക്കുന്ന സേവനങ്ങളെ അംഗീകരിച്ചുകൊണ്ടും അതിന് നന്ദിപറഞ്ഞുകൊണ്ടുമാണ് പാപ്പാ അനൗപചാരികമായ സന്ദര്‍ശനം നടത്തിയതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയില്‍ അറിയിച്ചു.

വത്തിക്കാന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഓഫിസ് ഏപ്രില്‍ മാസത്തില്‍ ഒരിക്കല്‍ പാപ്പാ സന്ദര്‍ശിച്ചിരുന്നവെങ്കിലും, ഇനിയും സന്ദര്‍ശിക്കാതെ ബാക്കി നിര്‍ത്തിയിരുന്നിരുന്ന സെകഷനുകളിലേയ്ക്കാണ് ഇക്കുറി സന്ദര്‍ശനം നടത്തിയത്.

സെക്രട്ടേറിയേറ്റിന്‍റെ ഉപകാര്യദര്‍ശി, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബിച്യു പാപ്പായെ അനുഗമിച്ചു, വിവിധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന അല്‍മായരെയും വൈദികരെയും പാപ്പായെ പരിചയപ്പെടുത്തി.








All the contents on this site are copyrighted ©.