2014-05-06 17:17:39

സുവിശേഷം, മുറിവുണക്കുന്ന ഔഷധതൈലം: മാർപാപ്പ


06 മെയ് 2014, വത്തിക്കാൻ
സമൂഹത്തിലെ ആഴമേറിയ മുറിവുകളുണക്കാൻ സുവിശേഷമാകുന്ന ഔഷധ തൈലം അനിവാര്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ആദ് ലിമിന സന്ദർശനത്തിനെത്തിയ ബറുണ്ടിയിലെ മെത്രാൻമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഈ സന്ദേശം നൽകിയത്. 1993 മുതൽ 2005വരെ നീണ്ട സംഘർഷാവസ്ഥ, ബറൂണ്ടിയൻ സമൂഹത്തിലുണ്ടാക്കിയ ആഴമാർന്ന മുറിവുകൾ ഇനിയും സുഖപ്പെടേണ്ടിയിരിക്കുന്നുവെന്ന് പാപ്പ നിരീക്ഷിച്ചു. തങ്ങളുടെ വിശ്വാസസാക്ഷ്യത്താൽ ബറുണ്ടിയൻ സമൂഹത്തെ യഥാർത്ഥ അനുരജ്ഞനത്തിലേക്ക് നയിക്കാൻ രാജ്യത്തെ കത്തോലിക്കർക്ക് കടമയുണ്ട്. സുവിശേഷാനുസൃതമായ ഹൃദയപരിവർത്തനത്തിലൂടെ മാത്രമേ സഹോദരസ്നേഹത്തിലേക്കും അനുരജ്ഞനത്തിലേക്കും വളരാൻ വ്യക്തികൾക്കു സാധിക്കൂവെന്നും മാർപാപ്പ അവരെ ഉത്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.