2014-05-05 16:48:30

മാർപാപ്പ - ബാൻ കി മൂൺ കൂടിക്കാഴ്ച്ച മെയ് 9ന്


05 മെയ് 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണുമായി കൂടിക്കാഴ്ച്ച നടത്തുന്നു. മെയ് 3നാണ് വത്തിക്കാന്‍റെ വാർത്താകാര്യാലയം ഈ വാർത്ത സ്ഥിരീകരിച്ചത്. മെയ് 9ന് വത്തിക്കാനിൽ വച്ചാണ് കൂടിക്കാഴ്ച്ച. ബാൻ കി മൂണിനോടൊപ്പം ഐക്യരാഷ്ട്ര സഭയിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും
2013 ഏപ്രിൽ 9ന് മാർപാപ്പയും ബാൻ കി മൂണും വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.








All the contents on this site are copyrighted ©.