2014-04-30 20:09:26

സമാധാനദൂതുമായി
പാപ്പായുടെ വിശുദ്ധനാടു സന്ദര്‍ശനം


30 ഏപ്രില്‍ 2014, വത്തിക്കാന്‍
വിശുദ്ധനാടു സന്ദര്‍ശനം പാപ്പാ ഫ്രാന്‍സിസിന്‍റെ അടുത്ത ശ്രദ്ധേയമായ പരിപാടിയെന്ന് ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

മെയ് 24-ാം തിയതി ശനിയാഴ്ച ആരംഭിച്ച് 26-ാം തിയതി തിങ്കളാഴ്ച അവസാനിക്കുന്ന വിശുദ്ധനാടു സന്ദര്‍ശനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ മെയ്മാസത്തിലെ ശ്രദ്ധേയമായി പരിപാടി.

മെയ് 11-ാം തിയതി, ഉയിര്‍പ്പുകാലം നാലാം വാരം, ഞായറാഴ്ച
പ്രാദേശിക സമയം രാവിലെ 9.30-ന് റോമാ രൂപതയിലെയും, ഇവിടത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ പൗരോഹിത്യ പഠനം പൂര്‍ത്തിയാക്കുകയും ചെയ്ത വൈദികവിദ്യാര്‍ത്ഥികള്‍ക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് പൗരോഹിത്യപട്ടം നല്കും.

മെയ് 18-ാം തിയതി ഉത്ഥാനകാലത്തെ 5-ാം ഞായറാഴ്ച
ഇറ്റലിയിലെ സമയം വൈകുന്നേരം 4 മണിക്ക് റോമിലെ വിഖ്യാതമായ ‘ദിവീനോ അമോരെ’ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം പാപ്പാ സന്ദര്‍ശിക്കുമെന്നും, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.








All the contents on this site are copyrighted ©.