2014-04-30 20:33:22

മൂല്യങ്ങള്‍ക്കായുള്ള മുറവിളി
പഴഞ്ചന്‍ മനഃസ്ഥിതിയല്ല


30 ഏപ്രില്‍ 2014, റോം
മൂല്യങ്ങള്‍ക്കായുള്ള മുറവിളിയെ പഴഞ്ചന്‍ മനസ്ഥിതിയായി കാണരുതെന്ന്,
കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സേ പ്രസ്താവിച്ചു.

അജാത ശിശുവിന്‍റെ നിലവിളി, വിദ്യാഭ്യാസത്തില്‍ മതത്തിനുള്ള സ്ഥാനം എന്നിങ്ങനെയുള്ള സമൂഹ്യമൂല്യങ്ങളെ പഴഞ്ചനായി കാണരുതെന്ന്, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സേ
തന്‍റെ പുതിയ രചനയിലൂടെ അഭ്യര്‍ത്ഥിച്ചു.

ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പ്രീഫെക്ടായിരുന്ന കര്‍ദ്ദിനാള്‍ അരിന്‍സേ സഭയില്‍ അല്‍മായര്‍ക്കുള്ള പങ്കിനെക്കുറിച്ച്, രചിച്ച ഗ്രന്ഥത്തിലാണ് അല്‍മായര്‍ക്കുള്ള ധാര്‍മ്മികമൂല്യങ്ങള്‍ ജീവിക്കേണ്ടവരും അത് സമൂഹത്തില്‍ നിലനിര്‍ത്തുവാന്‍ പ്രതിബദ്ധത ഉള്ളവരായിരിക്കണം അല്‍മായര്‍ എന്ന് ചൂണ്ടിക്കാണിച്ചത്.

സഭയില്‍ 99.9 ശതമാനം ജനങ്ങളും അല്‍മായരാണെന്നും, ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനും സമൂഹ്യജീവിതത്തിലും സഭയുടെ പ്രേഷിതരംഗങ്ങളിലും സുവിശേഷമൂല്യങ്ങള്‍ പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന്, 12 അദ്ധ്യായങ്ങളുടെ ഗ്രന്ഥത്തില്‍ കര്‍ദ്ദിനാള്‍ അല്‍മായരുടെ അജപാലന ഉത്തരവാദിത്വം വിവരിക്കുന്നു.

സഭയെ വൈദികരോടും, അവരുടെ അജപാലനശുശ്രൂഷയോടും മാത്രം താദാത്മ്യപ്പെടുത്തുന്ന തെറ്റായ പ്രവണത ഇനിയും അല്‍മായുടെ ഇടയിലും, വിവിധി രാഷ്ട്രങ്ങളുടെ സാമൂഹ്യ പശ്ചാത്തലത്തിലും നിലനില്ക്കുന്നതാം കര്‍ദ്ദിനാള്‍ അരിന്‍സെ തന്‍റെ താളുകളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും, ഗ്രന്ഥാവലോകനം നടത്തുന്ന വത്തിക്കാന്‍ പ്രസാദകരുടെ പ്രസ്താവന സമര്‍ത്ഥിച്ചു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ – സഭ ആധുനിക യുഗത്തില്‍, ജനതകള്‍ക്കു പ്രകാശം, സഭയിലെ അല്‍മായര്‍ എന്നീ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ കാലികമായ മനുഷ്യാവകാശപരവുംമായ ധാര്‍മ്മികവുമായ വെല്ലുവിളികളിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് കര്‍ദ്ദിനാള്‍ അരിന്‍സേയുടെ ഗ്രന്ഥമെന്ന് വത്തിക്കാന്‍റെ പ്രസാധകര്‍ പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

ദൈവത്തെ നിഷേധിക്കുന്ന സമൂഹ്യജീവിതം, വിവാഹം കുടുംബം എന്നിവയുടം സംരക്ഷണം, സമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളുടെ മൂല്യധിഷ്ഠിതമായ ആശയവിനിമയം എന്നിവ അല്‍മായര്‍ക്ക് കാര്യക്ഷമമായി പങ്കുവഹിക്കാവുന്ന മേഖലകാളായി കര്‍ദ്ദിനാള്‍ അരിന്‍സേ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.