2014-04-30 20:38:57

വത്തിക്കാന്‍-ഓസ്ട്രേലിയ
നയതന്ത്രബന്ധത്തിന്‍റെ നാലുദശകങ്ങള്‍


30 ഏപ്രില്‍ 2014, വത്തിക്കാന്‍
വത്തിക്കാന്‍-ഓസ്ട്രേലിയ നയതന്ത്ര ബന്ധത്തിന്‍റെ 40-ാം വാര്‍ഷികം അനുസ്മരിച്ചു.

ഏപ്രില്‍ 28-ാം തിയതി തിങ്കളാഴ്ചയാണ് വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റില്‍
സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാ ദിവ്യബലിയിലാണ് വത്തിക്കാന്‍-ഓസ്ട്രേലിയ നയതന്ത്ര ബ്ന്ധങ്ങളുടെ 40-ാം വാര്‍ഷം അനുസ്മരിക്കപ്പെട്ടത്.

ഓസ്ട്രേലിയയയുടെ മണ്ണില്‍ സുവിശേഷ മൂല്യങ്ങളുടെ അടിത്തറ ശക്തമാണെന്നും,
ഇനിയും സാമൂഹ്യമേഖലയില്‍ ഉയരുന്ന നവമായ വെല്ലുവിളികളെ അഭിമുഖകീകരിച്ച് സമൂഹത്തെ ക്രിസ്തീയ മൂല്യങ്ങളുടെ പാതയില്‍ ഭൂഖണ്ഡത്തെ നയിക്കാണമെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ വചനപ്രഘോഷണമദ്ധ്യേ ഉദ്ബോധിപ്പിച്ചു.

മഹത്തായ ഈ രാഷ്ട്രത്തിന്‍റെ വളര്‍ച്ചയില്‍ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഉപവിപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സഭ തനതായ പങ്കുവഹിച്ചിട്ടുണ്ടെന്ന് വചനപ്രഭാഷണമദ്ധ്യേ കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിച്ചു.

ഓസ്ട്രേലിയയുടെ പ്രഥമ വിശുദ്ധയായ മേരി മാക്കില്ലോപ്പും സന്ന്യാസിനി സഹോദരിമാരുടെയും രാഷ്ട്രത്തിന്‍റെ വിവിധഭാഗങ്ങളിലായി ചെയ്തിട്ടുള്ള ആത്മീയ സേവനങ്ങളും ശുശ്രൂഷയും കര്‍ദ്ദിനാള്‍ പരോളില്‍ അനുസ്മരിച്ചു.

ഓസ്ട്രേലിയയുടെ നേട്ടങ്ങള്‍ വലുതാണെന്നും, വത്തിക്കാനുമായുള്ള ബന്ധത്തില്‍ നല്ലകാര്യങ്ങള്‍ ഒത്തിരി നേടിയിട്ടുണ്ടെങ്കിലും, മനുഷ്യാവകാശത്തിന്‍റെ മേഖലയില്‍ ഇനിയും സഹകരിച്ച് സമൂഹനന്മ കൈവരുത്തുവാന്‍ സാധിക്കുമെന്നും കര്‍ദ്ദിനാള്‍ പ്രത്യാശപ്രകടിപ്പിച്ചു.

വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ഓസ്ട്രേലിയക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍, സിഡിനിയുടെ സഹായമെത്രാന്‍ പീറ്റര്‍ കൊമെന്‍സോളി, വത്തിക്കാനിലേയ്ക്കുള്ള ഓസ്ട്രേലിയന്‍ സ്ഥാനപതി, ജോണ്‍ മക്കാര്‍ത്തി, സെനറ്റര്‍ ജോണ്‍ ഹോഗും മറ്റു വിശിഷ്ടാധിതികളും രാഷ്ട്രപ്രതിനിധികളും സന്നിഹിതരായിരുന്നു.

All the contents on this site are copyrighted ©.