2014-04-30 20:19:04

മെയ്ദിനാശംസകള്‍
ആഗോള തൊഴിലാളിദിനം


30 ഏപ്രില്‍ 2014, വത്തിക്കാന്‍
മെയ് ഒന്ന് ആഗോള തൊഴിലാളി ദിനം,
സഭയില്‍ തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളും.

ഭാഗ്യസ്മരണാര്‍ഹനായ പന്ത്രണ്ടാം പിയൂസ് പാപ്പായാണ് 1995-ല്‍ തിരുക്കുടുംബ പാലകനും ആഗോളസഭയുടെ മദ്ധ്യസ്ഥനുമായ
വിശുദ്ധ യൗസേപ്പിനെ തൊഴിലാളികളുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും, തൊഴിലാളി ദിനത്തില്‍ തിരുനാള്‍ പ്രഖ്യാപിക്കുകയും ചെയ്തത്.

സാമൂഹ്യ രാഷ്ട്രീയതലത്തില്‍ തൊഴില്‍ സമയം മണിക്കൂറായി നിജപ്പെടുത്തുകയും, തൊഴിലാളികളുടെ ന്യായമായ വേദനത്തിനും തൊഴില്‍ മേഖലയിലെ സുരക്ഷ, ന്യായമായ സൗകര്യങ്ങള്‍ എന്നിവയ്ക്കായി നിയമ സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെട്ടതിന്‍റെയും അനുസ്മരണമാണ് മെയ് ദിനം. യൂറോപ്യന്‍ രാജ്യങ്ങളില്‍ വസന്തത്തിന്‍റെ പ്രാരംഭദിനമായും മെയ് ഒന്ന് കണക്കാക്കപ്പെടുന്നു.
All the contents on this site are copyrighted ©.