2014-04-29 15:46:30

വത്തിക്കാൻ ബാങ്കിന്‍റെ ജാഗ്രതാ കമ്മീഷന് കർമ്മരേഖ


29 ഏപ്രിൽ 2014, വത്തിക്കാൻ
‘വത്തിക്കാന്‍ ബാങ്ക്’ എന്നു വിളിക്കപ്പെടുന്ന, വത്തിക്കാന്‍റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക പ്രസ്ഥാനത്തിന്‍റെ (Intitute for the Works of Religion) നിരീക്ഷണത്തിനായി ഫ്രാൻസിസ് പാപ്പ രൂപീകരിച്ച ജാഗ്രതാ കമ്മീഷൻ ഭാവിപ്രവർത്തനങ്ങൾക്കുള്ള കർമ്മരേഖ രൂപീകരിക്കുന്നു. ഏപ്രിൽ 28ന് രാവിലെ വത്തിക്കാൻ ബാങ്കിൽ നടന്ന യോഗത്തിലാണ് ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള കരടുരേഖ കമ്മീഷൻ തയ്യാറാക്കിയതെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു. വർഷത്തിൽ മൂന്നു തവണ സമ്മേളിക്കാനാണ് കമ്മീഷന്‍റെ തീരുമാനം. അതിനു പുറമേ, സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ കൂടൂതൽ യോഗങ്ങൾ നടത്താനും ജാഗ്രതാ കമ്മീഷൻ നിശ്ചയിച്ചിട്ടുണ്ടെന്ന് വാർത്താക്കുറിപ്പ് വെളിപ്പെടുത്തി.

All the contents on this site are copyrighted ©.