2014-04-29 15:47:01

മനുഷ്യഹൃദയങ്ങളെ തൊട്ടറിഞ്ഞ വിശുദ്ധ ജീവിതം


29 ഏപ്രിൽ 2014, റോം
ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ വിശുദ്ധപദപ്രഖ്യാപനം, സുവിശേഷം നൽകുന്ന പ്രത്യാശയുടേയും, ധാർമ്മിക ഉത്തരവാദിത്വത്തിന്‍റേയും പ്രഘോഷണമെന്ന് ബെർഗമോ രൂപതാധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് ബെസ്ക്കി. വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ റോമിലെ സാൻ കാർലോ ദേവാലയത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഈ ദേവാലയത്തിൽ വച്ചാണ് വി.ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. പാപ്പായുടെ ജന്മനാടായ ബെർഗമോയിൽ നിന്നെത്തിയ വൻ തീർത്ഥാടക സംഘം ദിവ്യബലിയിൽ സംബന്ധിച്ചു.

വിശുദ്ധപദ പ്രഖ്യാപനത്തിന് മുന്നോടിയായി ബെർഗമോയിലെ രൂപതാ പത്രത്തിന് ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശത്തിന് പ്രത്യുത്തരിച്ചുകൊണ്ടാണ് ബിഷപ്പ് ബെസ്ക്കി ദിവ്യബലിയിൽവചനസന്ദേശം നൽകിയത്. വി.ജോൺ ഇരുപത്തിമൂന്നാമനെ വിശുദ്ധനായി പ്രഖ്യാപിച്ചതിലൂടെ, ആഞ്ചലോ റൊങ്കാളിയുടെ വിശ്വാസ രൂപീകരണത്തിന് കരുത്തേകിയ ലാളിത്യം, ഔദാര്യം, ഐക്യദാര്‍ഡ്യം എന്നീ പുണ്യങ്ങൾ കാത്തുപാലിക്കാനുള്ള കരുത്തുറ്റ ആഹ്വാനമാണ് ഫ്രാൻസിസ് പാപ്പ തങ്ങൾക്കു നൽകുന്നത്. ‘നല്ലവനായ’ ജോൺ പാപ്പായെപ്പോലെ, ‘പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങൾക്കു വിധേയരായി’ കാലത്തിന്‍റെ വെല്ലുവിളികളോട് പ്രതികരിക്കാനും, വി.ജോൺ പാപ്പ തുടക്കം കുറിച്ച രണ്ടാം വത്തിക്കാൻ സൂന്നഹദോസ് തുറന്നിട്ട നവീകരണത്തിന്‍റെ പാതയിലുടെ മുന്നേറാനുമുള്ള ക്ഷണം കൂടിയാണ് അതെന്നും ബിഷപ്പ് ബെസ്ക്കി പ്രസ്താവിച്ചു.
All the contents on this site are copyrighted ©.