2014-04-26 16:36:34

പാപ്പാ എമിരെറ്റസ് വിശുദ്ധപദപ്രഖ്യാപന ചടങ്ങിൽ സംബന്ധിക്കും


26 ഏപ്രിൽ 2014, വത്തിക്കാൻ
ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടേയും ജോൺ പോൾ രണ്ടാമൻ പാപ്പായുടേയും വിശുദ്ധപദപ്രഖ്യാപന ചടങ്ങിൽ പാപ്പാ എമിരെറ്റസ് ബെനഡിക്ട് പതിനാറാമൻ സംബന്ധിക്കുമെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. ഏപ്രിൽ 27ാം തിയതി ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വി.പത്രോസിന്‍റെ ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികതത്വത്തിൽ​ അർപ്പിക്കപ്പെടുന്ന പ.കുർബ്ബാനയിൽ​ പാപ്പ എമിരെറ്റസും സഹകാർമ്മികനായിരിക്കും. എന്നാൽ മുഖ്യബലിവേദിയിൽ മാർപാപ്പയ്ക്കൊപ്പമല്ല അദ്ദേഹം പ.കുർബ്ബാന അർപ്പിക്കുക. വി.പത്രോസിന്‍റെ ബസിലിക്കാങ്കണത്തിൽ ഒരുക്കിയിരിക്കുന്ന മുഖ്യബലിവേദിയുടെ പടിഞ്ഞാറ് ഭാഗത്ത്, സഹകാർമ്മികരായ കർദിനാൾമാർക്കും മെത്രാൻമാർക്കുമൊപ്പമാണ് മുൻപാപ്പാ ബെനഡിക്ട് പതിനാറാമൻ പ.കുർബ്ബാനയിൽ​ സംബന്ധിക്കുകയെന്ന് ഫാ.ലൊംബാർദി വിശദീകരിച്ചു.
All the contents on this site are copyrighted ©.