2014-04-25 16:55:45

നേപ്പാളിന് പുതിയ അപ്പസ്തോലിക വികാരി


25 ഏപ്രിൽ 2014, വത്തിക്കാൻ
നേപ്പാളിലെ പുതിയ അപ്പസ്തോലിക വികാരിയായി ഭാരതീയനായ മോൺ.പോൾ സിമിക്കിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നേപ്പാളിലെ അപ്പസ്തോലിക വികാരിയായിരുന്ന ബിഷപ്പ് ആന്‍റണി ഫ്രാൻസിസ് ശർമ്മ എസ്.ജെ പ്രായപരിധിയെത്തി വിരമിച്ചതിനെ തുടർന്നാണ് പാപ്പ പുതിയ നിയമനം നടത്തിയത്.
ഡാർജിലിങ് രൂപതാംഗമായ പുതിയ അപ്പസ്തോലിക വികാരി മോൺ.പോൾ സിമിക്കിനെ മെത്രാൻസ്ഥാനത്തേക്കും പാപ്പ ഉയർത്തി. മാതുർബ രൂപതയുടെ സ്ഥാനിക മെത്രാനായാണ് പാപ്പ അദേഹത്തെ നിയമിച്ചിരിക്കുന്നത്.All the contents on this site are copyrighted ©.