2014-04-25 09:06:03

ദക്ഷിണാഫ്രിക്കയിലെ മെത്രാന്മാര്‍
‘ആദ് ലീമിന’യ്ക്കെത്തി


24 ഏപ്രില്‍ 2014, വത്തിക്കാന്‍
ദക്ഷിണാഫ്രിക്കയിലെ മെത്രാന്മാര്‍ Ad Limina സന്ദര്‍ശനം ആരംഭിച്ചു. ഏപ്രില്‍ 24-മുതല്‍ 26-വരെയാണ് ദക്ഷിണാഫ്രിക്കയിലെ മെത്രാന്മാര്‍ അവരുടെ ‘ആദ് ലീമിന’ സന്ദര്‍ശനവും പാപ്പായുമായുള്ള ഔദ്യോഗികമായ കൂടിക്കാഴ്ചയും നടത്തുന്നത്.

അഞ്ച് മെട്രൊപ്പൊളീറ്റന്‍ പ്രവിശ്യകളുടെ കീഴില്‍ 20 ചെറുരൂപതകളുള്ള വലിയ സംഘടനയാണ് South African Catholic Bishops’ Conference, SACBC. രാജ്യത്ത് ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളാണെങ്കിലും ജനസംഖ്യയുടെ 8 ശതമാനം മാത്രമാണ് സൗത്താഫ്രിക്കയിലെ കത്തോലിക്കര്‍.

അഞ്ചുവര്‍ഷിത്തില്‍ ഒരിക്കല്‍ പാപ്പായുമായുള്ള വ്യക്തിപരവും മെത്രാന്‍സമിതി കൂട്ടമായുമുള്ള ഔദ്യോഗിക കൂടിക്കാഴ്ചയില്‍ തങ്ങളുടെ അജപാലന സീമയെക്കുറിച്ചുള്ള സ്ഥിതിവിവരങ്ങള്‍ അവര്‍ പാപ്പായെ ബോധിപ്പിക്കുന്നു. വ്യക്തിപരമായ വിവരങ്ങള്‍ നല്കുന്നതു കൂടാതെ, തന്‍റെ രൂപതയുടെ അജപാലനക്രമം, പ്രവര്‍ത്തനങ്ങള്‍, സ്ഥാപനങ്ങള്‍, സന്ന്യസ്തര്‍, ദൈവദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, അല്മായര്‍, സംഘടനകള്‍ തുടങ്ങി... കൂദാശകള്‍, അവയുടെ സ്വീകരണം, വിദ്യാഭ്യാസം, യുവജനങ്ങള്‍ ഇങ്ങനെ വളരെ വിശദമായ അന്വേഷണത്തിലേയ്ക്കും വിവര ശേഖരണത്തിലേയ്ക്കും Ad Limina സന്ദര്‍ശനം വഴിതെളിക്കുന്നു.

ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി അതാതു രൂപതാദ്ധ്യക്ഷന്മാര്‍ സഭയുടെ റോമിലുള്ള വിവധ അജപാലന ശുശ്രൂഷകളുടെ ഓഫിസുകള്‍ (Dicasteries) സന്ദര്‍ശിച്ച് രൂപതയുടെ ആവശ്യങ്ങള്‍ വെളിപ്പെടുത്തുകയും വേണ്ടുന്ന സഹായങ്ങള്‍ അതാതു ഓഫിസുകളില്‍നിന്നും അഭ്യര്‍ത്ഥിക്കുകയും, സംശയ നിവാരണം വരുത്തുകയും ചെയ്യുന്ന പതിവും അദ് ലീമിനാ സന്ദര്‍ശനത്തിന്‍റെ ഭാഗമാണ്.
Photo : SACBC released their Pastoral plan.
All the contents on this site are copyrighted ©.