2014-04-25 16:54:56

അൽബാനിയൻ പ്രധാന മന്ത്രിയുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


25 ഏപ്രിൽ 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പ അൽബാനിയൻ പ്രധാന മന്ത്രി എഡി റാമയുമായി കൂടിക്കാഴ്ച്ച നടത്തി. വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. അൽബാനിയായിൽ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, മുൻ കമ്മ്യൂണിസ്റ്റ് രാജ്യമായ അൽബാനിയായുടെ പൊതുക്ഷേമത്തിനും പുരോഗതിക്കും കത്തോലിക്കാ സഭ നൽകുന്ന സംഭാവനകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തുവെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു.
മുസ്ലീം ഭൂരിപക്ഷമുള്ള അൽബാനിയായിൽ ഓർത്തഡോക്സ് ക്രൈസ്തവ സഭകൾക്ക് അംഗബലമുണ്ടെങ്കിലും, മൊത്തം ജനസംഖ്യയുടെ 10% മാത്രമാണ് കത്തോലിക്കർ. ബാൾക്കൻ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, അൽബാനിയ യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ പോകുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പാപ്പായോട് സംസാരിച്ചു.All the contents on this site are copyrighted ©.