2014-04-24 18:36:15

ജനപങ്കാളിത്തത്തിന്
കൂറ്റന്‍ ഡിജിറ്റല്‍ സ്ക്രീനുകള്‍


27 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏപ്രില്‍ 27-ാം തിയതി ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വാഴ്ത്തപ്പെട്ടവരായ ജോണ്‍ 23-ാമന്‍, ജോണ്‍ പോള്‍രണ്ടാമന്‍ എന്നീ പാപ്പാമാരുടെ നാമകരണനടപടികള്‍ വത്തിക്കാനില്‍ അരങ്ങേറും. വത്തിക്കാന്‍ മാത്രമല്ല റോമാ നഗരംതന്നെ അതിനായി ഒരുങ്ങുകയാണ്. വത്തിക്കാന്‍ നിറഞ്ഞു കവിയുന്ന ജനാവലിയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ നഗരത്തിന്‍റെ വിവിധ ചത്വരങ്ങളിലും എയര്‍പ്പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി ഭീമന്‍ LED സ്ക്രീനുകള്‍ ഉപയോഗിച്ച് പരിപാടിയുടെ തത്സമയ സംപ്രേക്ഷണ നടത്തുവാന്‍ റോമാനഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാത്രമല്ല മിലാന്‍ നഗരത്തിലും ഉയര്‍ന്നു കഴിഞ്ഞു.

ആയിരങ്ങളെ ഉള്‍ക്കൊള്ളാന്‍ സ്ഥലവുംസൗകര്യവുമുള്ള റോമിലെ Circo Maximo, Piazza Navona, Roman Imperial Forum, Colosseum, Termini, Fumicion Terminals, മിലാനിലെ Piazza del Duomo എന്നിവിടങ്ങളിലാണ് Samsung-ന്‍റെ ഏറ്റവും വലുപ്പമുള്ള, Hi Definition Picture Quality LED പ്രദര്‍ശന സംവിധാനങ്ങള്‍ ഉപോയോഗിച്ച് നാമകരണ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. കൂടാതെ വത്തിക്കാന്‍റെ രാജവീഥി - Via del Reconciliazione, Castel Sant’angelo, മേരി മേജര്‍ ബസിലിക്കയുടെ Piazza Repubblica, Piazza Farnese എന്നിവിടങ്ങളിലും ജനങ്ങള്‍ക്ക് സൗകര്യപ്രദമായി പരിപാടികള്‍ കണ്ട് പങ്കെടുക്കാവുന്ന സൗകര്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.

മാധ്യമ സൗകര്യങ്ങളിലൂടെ പരിപാടിയിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതൊടൊപ്പം, യാത്ര, സുരക്ഷ, ആരോഗ്യം, പ്രാധമിക ആവശ്യങ്ങള്‍, ശുചിത്വം, കുടിവെള്ളം എന്നീ മേഖലകളിലും സംഘാടകര്‍ മുന്‍കരുതലുകള്‍ എടുത്തുകഴിഞ്ഞുവെന്ന് റോമാനഗരസഭയും വത്തിക്കാനും സംയുക്തമായിറക്കിയ പ്രസ്താവന വിശദീകരിച്ചു.

ഏപ്രില്‍ 26-മുതല്‍ വത്തിക്കാനോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഗതാഗതം ഒഴിവാക്കി ജനങ്ങള്‍ സുരക്ഷിതമായി നടന്നുനീങ്ങാനുള്ള സജ്ജീകരിണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 2000-ഓളം വരുന്ന സന്നദ്ധസേവകരും, പൊലീസ്, മിലിട്ടറി എന്നീ വിഭാഗങ്ങളുടെ പിന്‍തുണയും ജനങ്ങളുടെ പോക്കുവരവ് സുഗമമാക്കാനും, പരിപാടിയുടെ നടത്തിപ്പ് ഭംഗിയാക്കുവാനും സഹായകമാകുമെന്ന്, സംഘാടകരുടെ പ്രസ്താവന വിശദീകരിച്ചു.








All the contents on this site are copyrighted ©.