2014-04-24 18:46:05

‘അതിമോഹനം ലളിതജീവിതം’
പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍


24 ഏപ്രില്‍ 2014, വത്തിക്കാന്‍
ലളിതജീവിതം അതിമോഹനമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ഏപ്രില്‍ 24-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ്
ജീവിതം ലളിതമായിരിക്കുന്നതാണ് നല്ലതെന്നും, പാവങ്ങളായവരെയും സഹോദരങ്ങളെയും സഹായിക്കാന്‍ അത് നമ്മെ കൂടുതല്‍ പ്രാപ്തരാക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചത്.

അനുദിന ജീവിതത്തിനുതകുന്ന ആത്മീയസൂക്തങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്ന
ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുകളില്‍ ഓരാളാണ് പാപ്പാ ഫ്രാന്‍സിസ്.

A simple lifestyle is good for us, helping us to better share with those in need.
All the contents on this site are copyrighted ©.