2014-04-24 18:17:31

ബ്രസീന്‍റെ പ്രേഷിതവര്യന്‍ ആന്‍ഷിയേത്ത
വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു


24 ഏപ്രില്‍ 2014, വത്തിക്കാന്‍
ബ്രസിലിന്‍റെ പ്രേഷിതനും മദ്ധ്യസ്ഥനുമായ വാഴ്ത്തപ്പെട്ട
ഹൊസേ അന്‍ഷിയേത്ത വിശുദ്ധപദത്തലേയ്ക്ക് ഉയര്‍ത്തപ്പെട്ടു

ഏപ്രില്‍ 24-ാം വ്യാഴാഴച് റോമില്‍ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍വച്ചാണ് 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബസീലിന് സുവിശേഷവെളിച്ചം
പകര്‍ന്ന പ്രേഷിതവര്യനെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത്.

പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതഞ്ജതാബലിയുടെമദ്ധ്യേയാണ് ഈശോസഭയുടെ വിശുദ്ധനായ പ്രേഷിതന്‍
ഹൊസേ അന്‍ഷിയേത്തയെ പാപ്പാ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത്.

1597-ല്‍ അന്തരിച്ച ഹൊസേ അന്‍ഷിയേത്തയെ 1652-ല്‍ ഇന്നസന്‍റ് 10-ാമന്‍ പാപ്പാ ദൈവദാസനായും, ക്ലെമന്‍റ് 7-ാമന്‍ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് ധന്യനായും പ്രഖ്യാപിച്ചിരുന്നു. നീണ്ട കാലയളവിനുശേഷം ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1980-ല്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ച് അന്‍ഷിയേത്തയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കും ഉയര്‍ത്തിയിരുന്നു.

കാലത്തിന്‍റെ നീണ്ട വിനാഴികയില്‍ ലോകം തിരിച്ചറിഞ്ഞ സന്ന്യസത്തിന്‍റെയും പ്രേഷിത ജീവിതത്തിന്‍റെയും പരിമളം തിരിച്ചറിഞ്ഞും അത്ഭുതത്തിന്‍റെ പിന്‍ബലമില്ലാതെയുമാണ് Equivalent Canonization process അനുസരിച്ച് ഏപ്രില്‍ 3-ാം തിയതി പ്രസിദ്ധപ്പെടുത്തിയ ഡിക്രിയിലൂടെ ബ്രസീലിന്‍റെ പ്രേഷിതനെയും ദേശീയമദ്ധ്യസ്ഥനെയയും പാപ്പാ ഫ്രാന്‍സിസ് വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നു.

Photo : The new Saint Jose Anchieta, Apostle of Brazil

All the contents on this site are copyrighted ©.