2014-04-23 20:22:13

കേരളത്തിലെ കര്‍മ്മലീത്താ
സന്ന്യാസിനികള്‍ അമേരിക്കന്‍ മിഷനില്‍


23 ഏപ്രില്‍ 2014, നോര്‍ത്ത് ഡക്കോട്ട
കേരളത്തിലെ പ്രഥമ തദ്ദേശ സന്ന്യാസിനീ സമൂഹമായ Congregation of the Teresian Carmelites, CTC-യാണ് മദ്ധ്യ അമേരിക്കിയിലെ ബിസ്മാര്‍ക്ക് രൂപതയില്‍ ഈസ്റ്ററോടെ പ്രവര്‍ത്തനം ആരംഭിച്ചത്.

മലയാളികള്‍ ധാരാളമായുള്ള ന്യൂയോര്‍ഗ്ഗ്, ചിക്കാഗോ, വാഷിങ്ടണ്‍ തുടങ്ങിയ വന്‍നഗരങ്ങളില്‍ ഇന്ത്യയില്‍നിന്നും ധാരാളം മിഷനറിമാര്‍ വന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ബിസ്മാര്‍ക്ക് രൂപതയുടെ കാര്‍ഷി പശ്ചാത്തലത്തിലുള്ള സാമൂഹ്യജീവിതത്തിലേയ്ക്ക് സഹായവുമായെത്തുന്ന ആദ്യ വിദേശമിഷണറി സംഘമാണ് കേരളത്തില്‍ പിറവിയെടുത്ത
തെരേസിയന്‍ കര്‍മ്മലീത്താ സന്ന്യാസിനികളെന്ന്, ബിസ്മാര്‍ക്ക് രൂപതാദ്ധ്യക്ഷന്‍ ഡേവിഡ് കാഗന്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.

അഞ്ചു ചെറിയ ഇടവകകളുള്ള ബിസ്മാര്‍ക്ക് മിഷനില്‍ കര്‍ഷകരുടെ മക്കള്‍ക്കായുള്ള സ്ക്കൂളാണ് തങ്ങളുടെ ആദ്യപ്രേഷിത മേഖലയെന്നും,
ഒപ്പം ഇടവകകളിലെ ആത്മീയകാര്യങ്ങളിലും മതബോധനപരിപാടികളിലും പങ്കുചേരാന്‍ സാധിക്കുമെന്നും തെരേസിയന്‍ കര്‍മ്മലീത്താ സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍
മദര്‍ ലിസാ ചെമ്മായത്ത് പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് വ്യക്തമാക്കി.
Photo : Rev. Sr. Liza Chemmayath ctc, the Superior General








All the contents on this site are copyrighted ©.