2014-04-23 20:26:53

അന്യൂനമായ
ജീവിതവിശുദ്ധിയുടെ ഉടമകള്‍


23 ഏപ്രില്‍ 2014, വത്തിക്കാന്‍
അന്യൂനമായ ജീവിതവിശുദ്ധിയുടെ ഉടമകളാണ് പുണ്യപ്പെട്ട ജോണ്‍ 23-ാമനും,
ജോണ്‍ പോള്‍ രണ്ടാമനുമെന്ന്, അവരുടെ വളരെ അടുത്ത സുഹൃത്തായിരുന്ന
ആര്‍ച്ചുബിഷപ്പ് വിന്‍ച്ചേന്‍സോ ബര്‍ത്തലോണെ പ്രസ്താവിച്ചു.

വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോ’ ഏപ്രില്‍ 22-ാം തിയതി
ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ്, പാപ്പാമാരെ അടുത്തറിയാന്‍ ഭാഗ്യമുണ്ടായ വ്യക്തിയും, ഇറ്റലിയിലെ കന്തെസ്സാരോ-സ്ക്വില്ലെസ് അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ബര്‍ത്തലോണെ പാപ്പാമാരെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ജോണ്‍ 23-ാമന്‍ പാപ്പാ സ്നാപകയോഹന്നാനെപ്പോലെ ആധുനിക യുഗത്തില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ രക്ഷയുടെ പുതിയപാത തെളിയിച്ചു.

പാപ്പാ ക്രൈസ്തവ സംസ്കൃതിയുടെ മൂലങ്ങള്‍ കണ്ടെത്തുവാനും, അതു പ്രഘോഷിക്കുവാനും തന്‍റെ നീണ്ട അപ്പോസ്തോലിക യാത്രകളിലൂടെ രാഷ്ട്രങ്ങളെയും രാഷ്ട്രനേതാക്കളെയും ജനതകളെയും ജോണ്‍ പോള്‍ രണ്ടാമന്‍ നേര്‍ക്കുനേര്‍ കണ്ടപ്പോള്‍ സോഷ്യലിസത്തിന്‍റെയും വികലമായ രാഷ്ട്രീയ മിമാംസകളുടെയും സ്വേച്ഛാകൂടങ്ങള്‍ നിലംപതിക്കുകയും ലോകത്ത് സാമൂഹ്യനീതിയുടെയും സ്നേഹത്തിന്‍റെ തരംഗങ്ങള്‍ നവസുവിശേഷമായി അലയടിക്കുകയും ചെയ്തുവെന്ന് വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോ’ ഏപ്രില്‍ 22-ാം തിയതി ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ ആര്‍ച്ചുബിഷപ്പ് ബര്‍ത്തലോണെ വ്യക്തമാക്കി.









All the contents on this site are copyrighted ©.