2014-04-23 20:30:04

നവവിശുദ്ധര്‍
സമാധാനത്തിന്‍റെ വക്താക്കള്‍


23 ഏപ്രില്‍ 2014, വത്തിക്കാന്‍
നവവിശുദ്ധര്‍ സമാധാനത്തിന്‍റെ വക്താക്കളായിരുന്നുവെന്ന്,
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പീറ്റര്‍ പരോളില്‍ പ്രസ്താവിച്ചു.

വത്തിക്കാന്‍റെ ദിനംപത്രം ‘ലൊസര്‍വത്തോരേ റൊമാനോ’യ്ക്ക്
ഏപ്രില്‍ 22-ാം തിയതി ചൊവ്വാഴ്ച നല്കിയ പ്രസ്താവനയിലാണ്
ഏപ്രില്‍ 27-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക്
ഉയര്‍ത്തുന്ന വാഴ്ത്തപ്പെട്ടവരായ ജോണ്‍ 23-ാമനെയും ജോണ്‍പോള്‍ രണ്ടാമനെയും ‘സമാധാനത്തിന്‍റെ വക്താക്കളും ദൂതന്മാരു’മെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചത്.

യുദ്ധങ്ങളുടെയും അഭ്യന്തര കലാപങ്ങളുടെയുംമദ്ധ്യേ ജീവിച്ചവരും, അതുകൊണ്ടുതന്നെ അസമാധനത്തിന്‍റെ സാമൂഹ്യസാഹചര്യങ്ങളില്‍ അവര്‍ ജനങ്ങളുടെ സമാധാനത്തിനും നീതിക്കുംവേണ്ടി അത്യദ്ധ്വാനംചെയ്തിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു.

ജോണ്‍ 23-ാമന്‍ പാപ്പായുടെ pacem in terris ഭൂമിയില്‍ സമാധാനം ഇന്നും ലോകത്തിന് പ്രസക്തമാകുന്ന സമാധാനത്തിന്‍റെ കാഹളമാണെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ അഭിപ്രായപ്പെട്ടു.

ക്യൂബ-സോവിയറ്റ് യൂണിയന്‍ പ്രതിസന്ധിയില്‍ പാപ്പാ റൊങ്കാളിടെ ഇടപെടല്‍ വന്‍ മിസ്സൈല്‍ യുദ്ധം ഒഴിവാക്കിയതും, യൂഗോസ്ലാവിയായുടെ അഭ്യന്തരകലാപത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഇടപെടല്‍ സമാധാനത്തിന്‍റെ പാത തെളിയിച്ചതും പാപ്പാമാരുടെ ചരിത്രം മറക്കാത്ത സമാധാന സന്ധികളായിരുന്നെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധരായ തന്‍റെ മുന്‍ഗാമികള്‍ തെളിയിച്ച വിശ്വശാന്തിയുടെ പാതിയിലാണ്
ഇന്ന് പാപ്പാ ഫ്രാന്‍സിസ് ചരിക്കുന്നതെന്നും, അവര്‍ ജീവിച്ച സമാധാനത്തിനുവേണ്ടിയുള്ള വിശ്വസംസ്കൃതിയുടെ പ്രതിബദ്ധത ചുരുങ്ങിയ കാലയളവില്‍ പാപ്പാ ഫ്രാന്‍സിസ് തെളിയിച്ചു കഴിഞ്ഞുവെന്നും കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവനയില്‍‍ പരാമര്‍ശിച്ചു.
All the contents on this site are copyrighted ©.