2014-04-22 15:09:11

സമാധാനം, പ്രശ്നപരിഹാരത്തിനുള്ള ഏകമാർഗ്ഗം: സിറിയൻ പാത്രിയാർക്കീസ്


22 ഏപ്രിൽ 2014, മലൗല
സമാധാനം മാത്രമാണ് സിറിയൻ പ്രതിസന്ധി പരിഹരിക്കാനുള്ള ഏകമാർഗ്ഗമെന്ന് അന്ത്യോക്യായിലെ ഗ്രീക്ക് കത്തോലിക്കാ പാത്രിയാർക്കീസ് ലഹാം ഗ്രിഗോറിയോസ് തൃതീയൻ.
യുദ്ധത്തിൽ വിജയികളും പരാജിതരും ഇല്ലെന്നും, സമാധാനം മാത്രമാണ് ഏക പരിഹാരമാർഗ്ഗമമെന്ന് തിരിച്ചറിയണമെന്നും തന്‍റെ ഈസ്റ്റർ സന്ദേശത്തിലൂടെ പാത്രിയാർക്കീസ് സിറിയൻ ജനത്തെ ഉത്ബോധിപ്പിച്ചു. അറബ് രാജ്യങ്ങളും, പാശ്ചാത്യ ലോകവും സിറിയയിലേക്ക് ആയുധമെത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സിറിയൻ ജനത മനസുവച്ചെങ്കിൽ മാത്രമേ സിറിയയിൽ സമാധാനം പുനസ്ഥാപിക്കാനാവൂ. വർഗീയത വളർത്തുന്ന ആഭ്യന്തര കലാപം ഭാവിയിൽ ഗുരുതരമായ സാമൂഹ്യ ഭവിഷത്തുകൾക്ക് കാരണമാകുമെന്നും പാത്രിയാർക്കീസ് മുന്നറിയിപ്പു നൽകി.
All the contents on this site are copyrighted ©.