2014-04-22 15:08:42

നൈജീരിയയ്ക്ക് പ്രത്യാശയുടെ ഈസ്റ്റർ


22 ഏപ്രിൽ 2014, ജോസ്
പ്രത്യാശ കൈവെടിയരുതെന്ന സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്ന് നൈജീരിയായിലെ ജോസ് അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ഇഗ്നാത്യോസ് കയിഗ്മ. ഭീകരാക്രമണത്താൽ വലയുന്ന ഉത്തര നൈജീരിയയെ സംബന്ധിച്ച് അന്തിമ വിജയം നന്മയുടേതായിരിക്കുമെന്ന സന്ദേശം, ബൊക്കൊ ഹറാം ഭീകരവാദികളുടേതായിരിക്കല്ല അവസാനവാക്കെന്ന പ്രത്യാശ നൽകുന്നുവെന്ന് വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പ്രസ്താവിച്ചു. അക്രമം അഴിച്ചുവിടുന്ന ഭീകരവാദികൾ നാട്ടിലെങ്ങും ഭയവും പരിഭ്രാന്തിയും പരത്തുകയാണ്.. ആക്രമണം ഭയന്ന് പള്ളിയിൽ പോകാൻ പോലും വിശ്വാസികൾ തയ്യാറല്ലെന്ന് ആർച്ച്ബിഷപ്പ് വെളിപ്പെടുത്തി. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് നൈജീരിയയിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ ആചരിച്ചത്.All the contents on this site are copyrighted ©.