2014-04-18 14:11:08

വേദനിക്കുന്നവരുടെ കണ്ണീരൊപ്പുക: പാത്രിയാർക്കീസിന്‍റെ പെസഹാ സന്ദേശം


18 ഏപ്രിൽ 2014, ജറുസലേം
യുദ്ധവും അക്രമവും മൂലം സ്വരാജ്യത്തു നിന്ന് പലായനം ചെയ്തവർക്ക് അഭയമേകാനും, പീഡിതരുടേയും പരിത്യക്തരുടേയും കണ്ണീരൊപ്പാനും, ഹൃദയം തകർന്നവർക്ക് സമാശ്വാസമേകാനുമുള്ള ആഹ്വാനമാണ് പെസഹാതിരുന്നാൾ നൽകുന്നതെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ഫൗദ് ത്വാൽ. ജറുസലേമിലെ തിരുക്കല്ലറ ബസിലിക്കയിൽ പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമ്മങ്ങളിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാദക്ഷാളന കർമ്മത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനത്തെ ഓർമ്മിപ്പിച്ച പാത്രിയാർക്കീസ്, ദൈവത്തോട് അനുരജ്ഞനപ്പെട്ട്, അതിലൂടെ കരഗതമാകുന്ന ആനന്ദം അനുഭവിച്ചറിയാൻ അവരെ ക്ഷണിക്കുകയും ചെയ്തു.All the contents on this site are copyrighted ©.