2014-04-18 14:11:31

വിശുദ്ധപ്രദപ്രഖ്യാപനം അഭ്രപാളിയിൽ


18 ഏപ്രിൽ 2014, വത്തിക്കാൻ

വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടേയും ജോൺ പോൾ രണ്ടാമൻ പാപ്പായുടേയും വിശുദ്ധപദ പ്രഖ്യാപനത്തിനായി ലോകമൊരുങ്ങുമ്പോൾ, വിശുദ്ധപദ പ്രഖ്യാപന ചടങ്ങിന്‍റെ നേര്‍ക്കാഴ്ച മിഴിവോടെ നല്കാന്‍ തയ്യാറെടുക്കുകയാണ് ലോകമ്പൊടുമുള്ള അഞ്ഞൂറോളം സിനിമാശാലകൾ.

വത്തിക്കാൻ ടെലിവിഷൻ കേന്ദ്രം(CTV, Centro Televisione Vaticana) സോണി, സ്ക്കൈ, നെസ്ക്കോ ഡിജിറ്റൽ എന്നീ വന്‍പ്രക്ഷേപണ ശൃംഖലകളുമായി കണ്ണിചേര്‍ന്നുകൊണ്ടാണ് ഏപ്രില്‍ 27-ന് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങുകള്‍ HD, 3D സാങ്കേതിക മികവില്‍ ലോകത്തിന് ലഭ്യമാക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മകത്വത്തിൽ അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബ്ബാനയും വിശുദ്ധപദപ്രഖ്യാപന കർമ്മവും ഉൾപ്പെടെ മൂന്നു മണിക്കൂറിലേറെ നീളുന്ന ചടങ്ങുകളുടെ സൗജന്യ പ്രദർശനമാണ് അഞ്ഞൂറോളം സിനിമാശാലകളിൽ ഒരുക്കിയിരിക്കുന്നത്. വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന തിയേറ്ററുകളുടെ ലിസ്റ്റ് വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്: http://www.canonizationliveincinemas.com/cinemalist.htm.All the contents on this site are copyrighted ©.