2014-04-18 14:10:33

കുരിശിന്‍റെ വഴിയിൽ യേശുവിനെ അനുഗമിക്കാം


18 ഏപ്രിൽ 2014, വത്തിക്കാൻ
യേശുവിനെ അടുത്തനുഗമിക്കാൻ എളുപ്പമല്ലെന്ന് മാർപാപ്പ വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിക്കുന്നു. യേശുവിന്‍റെ പീഢാ സഹന കുരിശുമരണം അനുസ്മരിക്കുന്ന ദുഃഖവെള്ളിയാഴ്ച്ച പങ്കുവയ്ച്ച ട്വീറ്റിലാണ് പാപ്പ ഇങ്ങനെ കുറിച്ചിട്ടത്. “യേശുവിനെ അടുത്തനുഗമിക്കാൻ എളുപ്പമല്ല, കാരണം കുരിശിന്‍റെ മാർഗ്ഗമാണ് അവിടുന്ന് തിരഞ്ഞെടുക്കുന്നത്,” (It is not easy to follow Jesus closely, because the path he chooses is the way of the Cross) എന്നാണ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ലാറ്റിനും അറബിയുമടക്കം ഒൻപത് ഭാഷകളിൽ മാർപാപ്പയുടെ ട്വീറ്റുകൾ ലഭ്യമാണ്.


LATIN
Non facile est sequi Iesum quod via quam Ipse sequatur est crux.

ARABIC

اتباع يسوع عن قرب ليس بأمر يسير، لأن الدرب الذي يختاره يسوع هو درب الصليب.All the contents on this site are copyrighted ©.