2014-04-18 14:11:41

കുരിശിന്‍റെ പാതയിലെ പ്രത്യാശയുടെ വെളിച്ചം


17 ഏപ്രില്‍ 2014, റോം
ഉരുകുന്ന മാനസങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്ന പീഡാനുഭവ യാത്രയുടെ സ്മരണയിലാണ് റോമിലെ ചരിത്രപുരാതനമായ കൊളോസിയം. സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രതിനിധികളാണ് ഇക്കൊല്ലം കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും കുരിശു വഹിക്കുന്നത്.
ഒന്നാം സ്ഥലം: റോമാ രൂപതാ വികാരി ജനറൽ കർദിനാൾ അഗസ്തീനോ വല്ലീനി
രണ്ടാം സ്ഥലം: കൂലി പണിക്കാർ (2 പേർ)
മൂന്നാം സ്ഥലം: വിദേശികൾ (2 പേർ)
നാലാം സ്ഥലം: ലഹരി വിമുക്ത കേന്ദ്രത്തിലെ അന്തേവാസികൾ (2 പേർ)
അഞ്ചാം സ്ഥലം: ഭിക്ഷാടകർ (2 പേർ)
ആറാം സ്ഥലം: ഒരു കുടുംബം (2 പേർ)
ഏഴാം സ്ഥലം: തടവുകാർ (2 പേർ)
എട്ടാം സ്ഥലം: സ്ത്രീകൾ (2 പേർ)
ഒൻപതാം സ്ഥലം: രോഗികൾ (2 പേർ)
പത്താം സ്ഥലം: കുട്ടികൾ (2 പേർ)
പതിനൊന്നാം സ്ഥലം: വയോധികർ (2 പേർ)
പന്ത്രണ്ടാം സ്ഥലം: വിശുദ്ധനാട് സംരക്ഷകർ
പതിമൂന്നാം സ്ഥലം: സന്ന്യസ്തർ (2 പേർ)
പതിനാലാം സ്ഥലം: റോമാ രൂപതാ വികാരി ജനറൽ കർദിനാൾ അഗസ്തീനോ വല്ലീനി,
എന്ന ക്രമത്തിലാണ് കുരിശുവഹിക്കപ്പെടുന്നത്.

അനുദിന ജീവിതത്തിലെ വേദനയും സഹനവും കണ്ണീരുമാണ് കുരിശിന്‍റെവഴിയുടെ ഓരോ സ്ഥലത്തും പ്രകടമാകുന്നതെങ്കിലും അതിലൂടെ പ്രശാന്തനായി കടന്നുപോകുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്നവര്‍ക്ക് പ്രത്യാശയുടെ വെളിച്ചവും ഐക്യദാര്‍ഢ്യത്തിലേയ്ക്കുള്ള ക്ഷണവും ലഭിക്കുന്നുവെന്ന് കുരിശിന്‍റെ വഴിയുടെ ധ്യാന ചിന്തകൾ തയ്യാറാക്കിയ ദക്ഷിണ ഇറ്റലിയിലെ കാംപോബാസോ – ബൊയിയാനോ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ജ്യാൻകാർലോ മരിയ ബ്രെഗാൻതിനി വത്തിക്കാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രസ്താവിച്ചു.All the contents on this site are copyrighted ©.