2014-04-17 19:24:19

പാദം കഴുകിയ
വിനയാന്വിതന്‍റെ സാക്ഷൃം


17 ഏപ്രില്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് രോഗികളും നിരാലംബരുമായ 12 പേരുടെ കാലുകഴുകി, അവര്‍ക്കൊപ്പം തിരുവത്താഴപൂജയര്‍പ്പിച്ചു. റോമിലുള്ള നോക്കി ഫൗണ്ടേഷന്‍റെ അഗതിമന്ദിരത്തിലെ കപ്പേളയിലാണ് പെസഹാവ്യാഴാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.

ഏപ്രില്‍ 17-ാം തിയതി വ്യാഴാഴ്ച ഇറ്റലിയിലെ സമയം വൈകുന്നേരം 5.30-ന് കാലുകഴുകല്‍ ശുശ്രൂഷയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് പാപ്പാ അഗതികളോടും അവരുടെ ബന്ധിമിത്രാദികള്‍ക്കുമൊപ്പം ദിവ്യബലിയര്‍പ്പിച്ചു. കാലുകഴുകല്‍ ശുശ്രൂഷയ്ക്കുശേഷം പാപ്പാ വചനസന്ദേശം നല്കി.

വിവിധരോഗങ്ങളുടെ വൈകല്യങ്ങളുള്ളവരും, വ്യത്യസ്ത പ്രായക്കാരും ദേശക്കാരുമായവരുടെ പാദങ്ങളാണ് പാപ്പാ ഇക്കുറി കഴുകിയത്. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും, മറ്റു മതസ്ഥരും
പാദക്ഷാളന ശുശ്രൂഷയ്ക്കുണ്ടെന്നത് പാപ്പായുടെ പെസഹാചരണത്തിന്‍റെ പ്രത്യേകതയാണ്.

ആഞ്ചെലിക്ക 86 വയസ്സ്
ഹമീദ് 75
ഓസ്വാള്‍ദീനോ 16
സ്റ്റീഫന്‍ 49
ജോര്‍ഡന്‍ 27
വാള്‍ട്ടര്‍ 59
ഓറിയേത്താ 51
സാമുവല്‍ 66
മാര്‍ക്ക് 19
ഡാരിയ 39
പീറ്റര്‍ 86
തോമസ് 36
എന്നിവരാണ് പാപ്പായുടെ പെസഹാചരണത്തില്‍ പന്ത്രണ്ടു ശിഷ്യന്മാരുടെ സ്ഥാനത്തിരുന്നത്.

ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയും ശുശ്രൂഷയുടെയും മാതൃകയായി പാപ്പാ ഫ്രാന്‍സിസ് ഇവരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചപ്പോള്‍, ചരിത്രത്തിന്‍റെ താളുകളില്‍ ക്രിസ്തുസാക്ഷൃത്തിന്‍റെ പ്രകാശപൂര്‍ണ്ണമായ മറ്റൊരു അദ്ധ്യായം പാപ്പാ ഫ്രാന്‍സ്സിസ് തുറക്കുകയായി.









All the contents on this site are copyrighted ©.