2014-04-17 19:40:13

മുന്‍പാപ്പാ ബനഡിക്ടിന്
പിറന്നാള്‍ ആശംസകള്‍


17 ഏപ്രില്‍ 2014, വത്തിക്കാന്‍
മുന്‍പാപ്പാ ബനഡിക്ട് 16-ാമന് പിറന്നാള്‍ ആശംസകള്‍! ഏപ്രില്‍ 16-ാം തിയതി ബുധനാഴ്ച രാവിലെ
പാപ്പാ ഫ്രാന്‍സിസ് ഫോണിലൂടെ നല്കിയ സാഹോദര്യത്തിന്‍റെ സ്നേഹത്തിന്‍റെയും വിളിയില്‍ ഒതുങ്ങി നില്ക്കുന്നതായിരുന്ന സ്ഥാനത്യാഗം ചെയ്ത പാപ്പാ ബനഡിക്ടിന്‍റെ 87-ാം പിറന്നാള്‍.

ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ തീരുമാനത്തിലും 2013 ഫെബ്രുവരി 28-ന് സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ട് വത്തിക്കാന്‍ തോട്ടത്തിലുള്ള ‘മാത്തര്‍ എക്ലേസിയേ’ എന്ന മന്ദരത്തില്‍ വിശ്രമജീവിതത്തിലാണ്.

ക്ഷീണതനെങ്കിലും പ്രാര്‍ത്ഥനയിലും പുസ്തക രചനയിലുമാണ് പണ്ഡിതനും വാഗ്മിയും അദ്ധ്യാപകനുമായ പാപ്പാ വിശ്രമജീവിതം ചെലവഴിക്കുന്നതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
All the contents on this site are copyrighted ©.