2014-04-16 19:29:42

കുട്ടികളുടെ അടിമത്വം
വളരുന്ന നിഷേധ്യ പ്രതിഭാസം


16 ഏപ്രില്‍ 2014, ചെന്നൈ
നവയുഗത്തിലും വളരുന്ന പ്രതിഭാസമാണ് കുട്ടികളുടെ അടിമത്വമെന്ന് രാജ്യാന്തര തൊഴില്‍ സംഘടയുടെ Internationa Labour Organization –ന്‍റെ ഇന്ത്യയിലെ വക്താവ്, രാമപ്രിയ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചു.
ഏപ്രില്‍ 16-ാം തിയതി ‘കുട്ടികളുടെ അടിമത്വനിഷേധ ദിന’ത്തില്‍ International Day against Child Slavery - ചെന്നൈയില്‍ ഇറക്കിയ പ്രസ്താവനയിലാണ് യുഎന്നിന്‍റെ വക്താവ്, രാമപ്രിയ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
യാചകവൃത്തി, ബാലവേല, ദാസ്യവൃത്തി, വേശ്യാവൃത്തി, ലൈംഗികചൂഷണം, മനുഷ്യക്കടത്ത്, കുട്ടിപ്പട്ടാളം, ശാരീരികാവയവങ്ങളുടെ മോഷണം, അനധികൃത കൈമാറ്റങ്ങള്‍ക്ക് കുട്ടികളെ കരുവാക്കുന്ന പ്രക്രിയ, പാഴ്വസ്തുക്കളുടെ ശേഖരം എന്നീ മേഖലകളിലാണ് ഇന്ത്യയിലും കുട്ടികള്‍ അടിമകളാക്കപ്പെടുന്നതെന്ന് രാമപ്രിയ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ 4-നും 14-നും വയസ്സിന് ഇടയ്ക്കുള്ള കുട്ടികളാണ് അധികവും ചൂഷണംചെയ്യപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്യുന്നതെന്നും യുഎന്നിന്‍റെ വക്താവ് വെളിപ്പെടുത്തി.

ചൈന്നൈ, ബാംഗളൂര്‍, കൊച്ചി, ഹൈദരാബാദ് പോലുള്ള തെന്നിന്ത്യന്‍ നഗരങ്ങളില്‍ മാത്രം രണ്ടു ലക്ഷത്തോളം കുട്ടികള്‍ വിവിധ തരത്തിലുള്ള അടിമവേലചെയ്തു ജീവിക്കുന്നുണ്ടെന്നും രാമപ്രിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

കുട്ടികള്‍ ജോലിചെയ്യുന്നത് നല്ലതാണെന്നും, അവര്‍ പല കാര്യങ്ങളും ചെറുപ്രായത്തിലേ പഠിക്കുന്നത് നല്ലതാണെങ്കിലും... അവരുടെ വളര്‍ച്ചയെ തകര്‍ക്കുകയും അവരെ തിന്മയ്ക്ക് അധീനരാക്കുകയും,
അവരുടെ മാനസീകവും ശാരീരികവുമായ ആരോഗ്യനിലയെ തളര്‍ത്തുകയും ചെയ്യുന്ന വിധത്തിലുള്ള ജോലികളും അവരുടെ ചൂഷണരീതികളുമാണ് ലോകത്ത് ഇന്ന് നിലനില്ക്കുന്നതും വളര്‍ന്നുവരുന്നതുമെന്ന് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ രാമപ്രിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
All the contents on this site are copyrighted ©.