2014-04-15 17:29:27

പാപ്പാ ഫ്രാൻസിസ് ‘ദിവിനോ അമോരെ’ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുന്നു


15 ഏപ്രിൽ 2014, വത്തിക്കാൻ
റോമിലെ വിഖ്യാതമായ ‘ദിവിനോ അമോരെ’ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് പാപ്പാ ഫ്രാൻസിസ് തീർത്ഥാടനം നടത്തുന്നു. മെയ് 18ാം തിയതി ഞായറാഴ്ച്ച പാപ്പ ‘ദിവിനോ അമോരെ’ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുമെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു. ഞായറാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് നാല് മണിക്കാണ് സന്ദർശനം.

മെയ് 4ന് റോമിലെ സെന്‍റ് സ്റ്റാനിസ്ലാവ് ഇടവക ദേവാലയം സന്ദർശിക്കുമെന്നും വാർത്താക്കുറിപ്പ് വെളിപ്പെടുത്തി. റോമിൽ പോളണ്ടുകാരുടെ ദേശീയ ഇടവക ദേവാലയമാണിത്.
All the contents on this site are copyrighted ©.