2014-04-15 17:29:17

തടവുകാർക്ക് പാപ്പായുടെ വിശുദ്ധവാര സമ്മാനം


15 ഏപ്രിൽ 2014, വത്തിക്കാൻ
റോമിലെ റെജീനാ ചെലി ജയിയിലെ തടവുകാർക്ക് പാപ്പാ ഫ്രാൻസിസ് ബൈബിളിന്‍റെ ‘പുതിയ നിയമ’ പതിപ്പ് വിശുദ്ധവാര സമ്മാനമായി നൽകുന്നു. ഏപ്രിൽ 16ാം തിയതി ബുധനാഴ്ച്ച പാപ്പായുടെ ഔദ്യോഗിക ദാനാധികാരി (almoner) ആർച്ച്ബിഷപ്പ് കൊൺറാഡ് കരേജേവ്സ്കി ജയിലിലെത്തി പാപ്പായുടെ സമ്മാനം തടവുകാർക്ക് നേരിട്ടു സമ്മാനിക്കും. പുതിയ നിയമ പതിപ്പിന്‍റെ 1200 പ്രതികളാണ് തടവുകാർക്ക് സമ്മാനിക്കാൻ തയ്യാറാക്കിയിരിക്കുന്നത്. പോക്കറ്റ് ബൈബിൾ എല്ലായ്പ്പോഴും കയ്യിൽ കരുതണമെന്നും സാധിക്കുമ്പോഴൊക്കെ സുവിശേഷം വായിക്കണമെന്നും വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പ ഏപ്രിൽ 6ാം തിയതി ഞായറാഴ്ച്ച വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയിൽ സംബന്ധിക്കാനെത്തിയ എല്ലാവർക്കും ബൈബിളിന്‍റെ പുതിയ നിയമ പതിപ്പ് സമ്മാനിച്ചിരുന്നു. സുവിശേഷങ്ങളും, അപ്പസ്തോലൻമാരുടെ നടപടികളും ഉൾപ്പെടുന്ന ബൈബിളിന്‍റെ അതേ ചെറിയ പതിപ്പാണ് വിശുദ്ധ വാരത്തിൽ പാപ്പ തടവുകാർക്കും സമ്മാനിക്കുന്നത്.
All the contents on this site are copyrighted ©.