2014-04-15 17:29:06

ജീവിതം മാറ്റിമറിക്കുന്ന കൂടിക്കാഴ്ച്ച


15 ഏപ്രിൽ 2014, വത്തിക്കാൻ
യേശുവുമായുള്ള ഓരോ കൂടിക്കാഴ്ച്ചയും നമ്മുടെ ജീവിതം മാറ്റിമറിക്കുമെന്ന് പാപ്പാ ഫ്രാൻസിസ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ചൊവ്വാഴ്ച്ച കുറിച്ചിട്ട ട്വീറ്റിലാണ് യേശുവുമായുള്ള ഓരോ കൂടിക്കാഴ്ച്ചയും നമ്മുടെ ജീവിതം മാറ്റിമറിക്കുമെന്ന് (Each encounter with Jesus changes our life.) വിശ്വാസികളെ ഓർമ്മിപ്പിച്ചത്.
കർത്താവിന്‍റെ മുമ്പിൽ എന്‍റെ സ്ഥാനമെവിടെയാണ്? എന്ന ധ്യാന ചിന്ത ഓശാന ഞായറാഴ്ച്ച നൽകിയ വചന സന്ദേശത്തിൽ പാപ്പ ഉന്നയിച്ചിരുന്നു. ഈ വിശുദ്ധവാരത്തിൽ യേശുവിന്‍റെ പീഡാസഹന ചരിത്രത്തിലെ ഏതു കഥാപാത്രത്തിനു സമാനമാണ് എന്‍റെ ജീവിതാവസ്ഥ എന്ന് ആത്മവിചിന്തം ചെയ്യാൻ പാപ്പ സഭാംഗങ്ങളെ ക്ഷണിച്ചിരിക്കുകയാണ്. ഈ ക്ഷണത്തോടൊപ്പമാണ് യേശുവുമായുള്ള ഓരോ കൂടിക്കാഴ്ച്ചയും നമ്മുടെ ജീവിതം മാറ്റിമറിക്കുമെന്നും പാപ്പ ക്രൈസ്തവരെ ഓർമ്മിപ്പിക്കുന്നത്.

All the contents on this site are copyrighted ©.