2014-04-12 12:05:52

മാറ്റങ്ങള്‍ക്ക് മനസ്സുതുറന്ന
മഹാനുഭാവനും മനുഷ്യസ്നേഹിയും


പന്ത്രണ്ടാം പിയൂസ് പാപ്പായുടെ ദേഹവിയോഗത്തെ തുടര്ന്ന് 1958 ഒക്ടോബര്28-ാം തിയതിയാണ് വടക്കെ ഇറ്റലിയിലെ ബര്ഗമോ സ്വാദേശിയും വത്തിക്കാന്നയതന്ത്ര വിഭാഗത്തില്ദീര്ഘകാലം പ്രവര്ത്തിച്ച് സഭയുടെ അജപാലന രീതിയുടെ മര്മ്മമറിഞ്ഞ കര്ദ്ദിനാള്ആഞ്ചലോ ജുസ്സേപ്പേ റൊങ്കാളി പത്രോസിന്റെ പരമാധികാരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വെനിസിന്റെ പാത്രിയര്ക്കീസായി സേവനംചെയ്യവെയാണ് അദ്ദേഹം പാപ്പാ സ്ഥാനത്തേയ്ക്ക് ആരോപിതനായത്.
പാപ്പായുടെ അജപാലന നേതൃത്വത്തിന്റെ ശ്രദ്ധേയമായ കര്മ്മപദ്ധതിയായിരുന്നു സഭാനവീകരണം.
പരിവര്ത്തനങ്ങളുടെയും ശാസ്ത്രസാങ്കേതിക പുരോഗതിയുടെയും ലോകത്ത് സഭയുടെ പ്രേഷിതദൗത്യത്തിന്റെ പുതിയമാനം തേടുവാനും വിശ്വാസികള്ക്ക് പ്രസക്തമായ ക്രൈസ്തവ ജീവിതശ്രേണി തെളിയിക്കുവാനുമാണ് ആധുനികയുഗത്തില്ജോണ്23-ാമന്പാപ്പാ രണ്ടാം വത്തിക്കാന്സൂനഹദോസ് വിളിച്ചുകൂട്ടിയത്. ബഹുമുഖ സംസ്ക്കാരങ്ങളും ബഹുജാതി വര്ഗ്ഗ വര്ണ്ണ വിഭാഗങ്ങള്സ്വാതന്ത്ര്യത്തോടെ ജീവിച്ച ജനായത്ത സമൂഹങ്ങളില്മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സ്വേച്ഛാശക്തികള്വളര്ന്നുവന്നതും കാലഘട്ടത്തിലെ സാമൂഹ്യമാറ്റത്തിന്റെ വിപരീതാത്മകമായ വശമായിരുന്നു.

അങ്ങനെ ആധുനിക സമൂഹവും അതിന്റെ എല്ലാ മേഖലകളും മെനഞ്ഞെടുത്ത ധൃതഗതിയിലുള്ള വ്യതിയാനങ്ങളിലേയ്ക്കും, പ്രതിസന്ധികളിലേയ്ക്കും, ധാര്മ്മികവും ആത്മീയവുമായ മൂല്യച്യുതിയിലേയ്ക്കാണ് വഴിതെളിച്ചത്. അതോടൊപ്പം രണ്ടു ലോക മഹായുദ്ധങ്ങള്വരുത്തിവച്ച വിനാശങ്ങളും മാനവികതയുടെ ജീവിതക്രമത്തെ തകിടംമറിച്ചു. ജോണ്23-ാമന്പാപ്പായുടെ Humanae Salutis ‘മാനവകുലത്തിന്റെ രക്ഷ’യെന്ന അപ്പസ്തോലിക പ്രബോധനമാണ് ലോകത്തിനും സഭയ്ക്കും നവീകരണപാത തെളിയിച്ച രണ്ടാം വത്തിക്കാന്സൂനഹദോസിന്റെ കരടുരൂപം വെളിപ്പെടുത്തിയത്.
സഭാ ജീവിതത്തില്അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്തുടച്ചുമാറ്റി ആധുനികയുഗത്തിന്റെ ആവശ്യങ്ങള്ക്കും പ്രതീക്ഷകള്ക്കും അനുയോജ്യമാംവിധം സഭയെ നവീകരിക്കുക എന്നത് പുണ്യശ്ലോകനായ പാപ്പായുടെ പ്രഥമ പരിഗണനയായിരുന്നു.

ക്രിസ്തുവിന്റെ മാതൃസഭാ സംഗമത്തിലേയ്ക്ക് ഇതര ക്രൈസ്തവ സമൂഹങ്ങളുടെ തലവന്മാരെയും ചരിത്രത്തില്ആദ്യമായി ക്ഷണിച്ച രണ്ടാം വത്തിക്കാന്സൂനഹദോസ്, ‘എക്യുമേനിക്കല്കൗണ്സില്,’ അതായത് ‘സഭൈക്യത്തിന്റെ കൗണ്സില്’ എന്നും വിശേഷിപ്പിക്കപ്പെട്ടു.

പത്രോസിന്റെ പിന്ഗാമിയുടെ അപ്രമാദിത്വം മാത്രം പ്രഖ്യാപിച്ച പ്രഥമ വത്തിക്കാന്സൂനഹദോസു കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ടു മാത്രം കഴിഞ്ഞിരിക്കെ, രണ്ടാം വത്തിക്കാന്സൂനഹദോസിന്റെ ആവശ്യതയെയും ലക്ഷൃത്തെയും കുറിച്ച് ഉന്നതതലങ്ങളില്പലരും നെറ്റിചുളിച്ചു. എന്നാല്1959 ജനുവരി 25-ന് വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ മാനസാന്തര തിരുനാളില്, റോമന്ചുവരിനു പുറത്തുള്ള ശ്ലീഹായുടെ ബസിലിക്കയില്ദിവ്യബലിയര്പ്പിച്ചശേഷം, സന്നിഹിതരായിരുന്ന വിശ്വാസസമൂഹത്തെയും മേലദ്ധ്യക്ഷന്മാരെയും സാക്ഷിനിറുത്തി സുനഹദോസിന്റെ ഔദ്യോഗിക പ്രഖ്യാപനം പാപ്പാ നടത്തുകയുണ്ടായി.
1962 ഒക്ടോബര്11-ാം തിയതി പരിശുദ്ധ കന്യാകാനാഥയുടെ ദൈവമാതൃത്വ തിരുനാള്സൂനഹദോസിന്റെ തുടക്കദിനമായും പാപ്പാ പ്രഖ്യാപിച്ചു.

കത്തോലിക്കര്മാത്രമല്ല ഇതര ക്രൈസ്തവസഭകള്ക്കൊപ്പം ലോകം തന്നെയും കൗണ്സിലില്നിന്നും പ്രതീക്ഷിച്ചത് സവിശേഷ നന്മകളാണ്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്സഭ, കോണ്സ്റ്റന്റിനോപ്പിളിലെ ഓര്ത്തഡോക്സ് സഭ എന്നിങ്ങനെ അകന്നുനില്ക്കുന്ന ക്രൈസ്തവമക്കളും മാതൃസഭയുടെ മാറ്റത്തിനുള്ള വിളിക്ക് കാതോര്ത്തു. “കാലത്തികവില്ദൈവം അയച്ച മനുഷ്യനുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പേര് ജോണ്എന്നാണ്,” (യോഹ. 1, 6) എന്ന് സ്നാപക യോഹന്നാന്റെ ദൗത്യവും വ്യക്തിത്വവും വെളിപ്പെടുത്തുന്ന സുവിശേഷവാക്യം ഉദ്ധരിച്ചുകൊണ്ടാണ് കിഴക്കിന്റെ പാത്രിയര്ക്കിസ്, അത്തനാഗോറസ് പ്രഥമന്സൂനഹദോസിലേയ്ക്കുള്ള ക്ഷണത്തോട് പ്രതികരിച്ചത്.

‘All roads lead to Rome,’ ‘എല്ലാ വഴികളും റോമിലേയ്ക്ക്…’ എന്ന പഴയ സൂക്തം അന്വര്ത്ഥമാക്കിക്കൊണ്ട് 2500-ല്പ്പരം സഭാമേലദ്ധ്യക്ഷന്മാരാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും സൂനഹദോസിനായി വത്തിക്കാനിലെത്തിയത്. റോമിലെ വീഥികളും മന്ദിരങ്ങളും വിശുദ്ധ പത്രോസിന്റെ മഹാദേവാലയവും സഭാ തനയരെ സ്വീകരിക്കാന്അണിഞ്ഞൊരുങ്ങി. വത്തിക്കാനടുത്ത് പണികഴിപ്പിച്ച ‘നല്ലിടയന്’ Buon Pastor എന്ന ബൃഹത്തും മനോഹരവുമായ മന്ദിരം സൂനഹദോസിനു വരുന്ന പിതാക്കന്മാരുടെ സൗകര്യത്തിനായി പണിതീര്ത്തതായിരുന്നു. അതുപോലെ വത്തിക്കാനോടു ചേര്ന്നുള്ള എല്ലാ സ്ഥാപനങ്ങള്കൗണ്സില്പിതാക്കന്മാര്ക്ക് ആതിഥ്യമേകി. അന്നത്തെ
കമ്യൂണിസ്റ്റ് റഷ്യയില്നിന്ന് അവിടുത്തെ ഓര്ത്തഡോക്സ് സഭയുടെ പ്രതിനിധികളായി രണ്ടുമെത്രാന്മാര്സോവിയറ്റ് ഭരണകൂടത്തിന്റെ നിരന്തരമായ നിരീക്ഷണത്തില്സൂനഹദോസില്പ്രതിനിധികളായി പങ്കെടുത്തതും ചരിത്രത്തില്ശ്രദ്ധേയമായ വസ്തുതയായി.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തുറന്ന ചര്ച്ചകളില്ഉയര്ന്ന അനുകൂലവും പ്രതീകൂലവുമായ അഭിപ്രായങ്ങള്സന്ധിച്ചപ്പോള്, ‘കത്തോലിക്കാ ലോകത്തിന്റെ നവീകരണത്തിനുള്ള സ്വരമാണ് ഇവിടെ മുഴങ്ങുന്നതെ’ന്ന് പാപ്പാ വ്യാഖ്യാനിച്ചു. അക്കാലത്ത് ലോകത്ത് ഏറെ പ്രചുരപ്രചാരമുണ്ടായിരുന്ന ‘ടൈം’ മാഗസിന്1962-ലെ സംവത്സര പ്രതിഭയായി ജോണ്23-ാമന്പാപ്പായെയും, വര്ഷത്തിലെ മഹാസംഭവമായി രണ്ടാം വത്തിക്കാന്സൂനഹദോസിനെയും വിശേഷിപ്പിച്ചുകൊണ്ട് മുഖചിത്രത്തോടെ പുതിയ ലക്കം പുറത്തിറക്കി.

മാനവികതയ്ക്ക് പുത്തന്ആത്മീയ ഉണര്വ്വും ഓജസ്സും പകരുന്ന സംഭവമായി രണ്ടാം വത്തിക്കാന്സൂനഹദോസിനെ ലോകം തിരിച്ചറിഞ്ഞു. എന്നാല്അതിന്റെ പണിപ്പുരയില്1963-ന്റെ ആദ്യമാസങ്ങളില്സഭാ നവീകരിണത്തിന്റെ ശില്പി തളര്ന്നുവീണു. പലേ ശാരീരിക ആലസ്യങ്ങളും പാപ്പായില്പ്രകടമായി. ചെറിയ പ്രശ്നങ്ങള്ക്ക് കീഴ്പ്പെടാതെ ബേര്ഗമോയിലെ കര്ഷക കുടുംബത്തില്ജനിച്ച ‘ആത്മീയ പണിയാളന്’ മെയ് മാസത്തിന്റെ അവസാനംവരെയ്ക്കും പിടിച്ചുനിന്നു. ഉത്തരവാദിത്വങ്ങളില്വീഴ്ചവരുത്താതെ പിന്നെയും മുന്നേറിയെങ്കിലും അര്ബുദബാധയാണ് പാപ്പായുടെ രോഗമെന്നു വൈദ്യശാസ്ത്രം സ്ഥിരീകരിച്ചു.

1963 ജൂണ്3-ാം തിയതി കാലത്തിന്റെ കാലൊച്ച കേള്ക്കുകയും, ആധുനികയുഗത്തിലെ മാറ്റങ്ങള്ക്ക് മനസ്സുതുറക്കുകയും, സഭയുടെ ജാലകങ്ങളും വാതായനങ്ങളും ഒരു ശുദ്ധികലശത്തിനായി തുറന്നിടുകയും ചെയ്ത മനുഷ്യസ്നേഹി കാലംചെയ്തു. നിത്യനഗരത്തില്സൂനഹദോസിന്റെ തുടര്നടത്തിപ്പിനും സഭാനവീകരണത്തിനുമുള്ള സമ്പൂര്ണ്ണ പദ്ധതികള്ക്ക് തിരിതെളിയിച്ചിട്ടാണ് ആ മഹാനുഭാവന്വിടവാങ്ങിയത്.
സൂനഹദോസിന്റെ ഫലപ്രാപ്തി ലോകം അംഗീകരിക്കുകയും അതിന്റെ ശരിയായ അരുപിയിലേയ്ക്ക് ഇനിയും സഭ തിരികെപോകണമെന്ന് പാപ്പാ ഫ്രാന്സിസ് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന
50-ാം വാര്ഷത്തിലാണ് ഏപ്രില്27-ന് വത്തിക്കാനില്നടത്തപ്പെടുന്ന സവിശേഷമായ കര്മ്മങ്ങള്ക്കുമദ്ധ്യേ പുണ്യാത്മാവായ ജോണ്23-ാമന്പാപ്പാ വിശുദ്ധപദത്തിലേയ്ക്ക് സഭ ഉയര്ത്തുന്നത്.
All the contents on this site are copyrighted ©.