11 ഏപ്രിൽ 2014, വത്തിക്കാൻ ദൈവ വിശ്വാസത്തിലൂടെ മാത്രമേ സംശയം ദൂരീകരിക്കാനും, തിന്മയെ
നന്മയും, അന്ധകാരത്തെ പ്രകാശവും ആയി മാറ്റാനും സാധിക്കൂവെന്ന് മാർപാപ്പയുടെ ട്വീറ്റ്.
@pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ വെള്ളിയാഴ്ചയാണ് പാപ്പായുടെ ഈ സന്ദേശം കണ്ണിചേർത്തത്.
ഔദ്യോഗിക ഹാൻഡിലിലൂടെ പാപ്പാ പങ്കുവയ്ക്കുന്ന ജീവൽബന്ധിയായ സദ്ചിന്തകളും സാരോപദേശങ്ങളും
ലാറ്റിനും അറബിയുമടക്കം ഒൻപതു ഭാഷകളിൽ ലഭ്യമാണ്.
English: Only trust in God
can transform doubts into certainty, evil into good, night into radiant dawn.
Latin:
Ne dubium in certum ne malum in bonum ne atrum in lucidum converti potest nisi a fide
in Deo.
Arabic : وحدها الثقة بالله هي القادرة على أن تحوّل الشك إلى يقين،
والشر إلى خير، والليل إلى فجر مُنير.