2014-04-11 16:39:57

വത്തിക്കാനിൽ സ്പെഷ്യൽ മീഡിയ സെന്‍റർ സേവനം ഏപ്രിൽ 30 വരെ


11 ഏപ്രിൽ 2014, വത്തിക്കാൻ
ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടേയും ജോൺ പോൾ രണ്ടാമൻ പാപ്പായുടേയും വിശുദ്ധ പദ പ്രഖ്യാപനത്തോടനുബന്ധിച്ച് വത്തിക്കാനിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക മാധ്യമ കേന്ദ്രം വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ പ്രക്ഷേപണത്തിനു കൂടി പ്രയോജനപ്പെടുന്നതിനായി പ്രവർത്തന സജ്ജമാകുന്നു. പോൾ ആറാമൻ ഹാളിന്‍റെ പൂമുഖത്ത് തയ്യാറാക്കിയിരിക്കുന്ന മീഡിയ സെന്‍ററിന്‍റെ സേവനം ഏപ്രിൽ 30വരെ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾക്കുവേണ്ടി മൂന്ന് വ്യത്യസ്ഥ ഭാഗങ്ങളായാണ് മീഡിയ സെന്‍റർ തയ്യാറാക്കിയിരിക്കുന്നത്. റേഡിയോ പ്രക്ഷേപണത്തിന്‍റെ ചുമതല വത്തിക്കാൻ റേഡിയോയ്ക്കാണ്. 30 റേഡിയോ സ്റ്റേഷനുകളെ പ്രതിനിധീകരിച്ച് നൂറോളം റേഡിയോ ജോക്കികളും ടെക്നീഷ്യൻമാരുമാണ് വിശുദ്ധ പദപ്രഖ്യാപനത്തോടനുബന്ധിച്ച് വത്തിക്കാൻ മീഡിയാ സെന്‍ററിന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നതെന്ന് വത്തിക്കാൻ റേഡിയോയുടെ ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗം മേധാവി ജ്യാക്കമോ ഗിസാനി അറിയിച്ചു.All the contents on this site are copyrighted ©.