2014-04-10 19:36:36

ഫാദര്‍ ഫ്രാന്‍സിന്‍റെ വധം
വംശീയ വിപ്ലവത്തിന്‍റെ മൃഗീയത


10 ഏപ്രില്‍ 2014, ന്യൂയോര്‍ക്ക്
ഫാദര്‍ ഫ്രാന്‍സിന്‍റെ കൊലപാതകം ക്രൂരതയുടെ മൃഗീയഭാവമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ഏപ്രില്‍ 7-ാം തിയതി സിറയയിലെ ഹോംസില്‍ അരങ്ങേറിയ ഫാദര്‍ ഫ്രാന്‍സ് വാന്‍ ഡെര്‍ ലുഗ്ട് എന്ന ജെസ്വിറ്റ് മിഷണറിയുടെ കൊലപാതകത്തെയാണ് ബാന്‍ കി മൂണ്‍ മൃഗീയമെന്ന് വിശേഷിപ്പിച്ചത്.

സിറിയയില്‍ നടമാടുന്ന വംശീയ വിപ്ലവത്തിന്‍റെയും രക്തച്ചൊരിച്ചിലിന്‍റെയും ക്രൂരമുഖമാണ് ജനങ്ങള്‍ക്ക് നന്മചെയ്തിരുന്ന ഫ്രാന്‍സ് വാന്‍ ഡെറിന്‍റെ കൊലപാതകം തെളിയിക്കുന്നതെന്ന് മൂണ്‍ പ്രസ്താവിച്ചു.

നിര്‍ദ്ദോഷികളായ സാധരണ ജനങ്ങള്‍ക്കും വിശിഷ്യാ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും എതിരെ സിറയയില്‍ നടക്കുന്ന നിഗൂഢമായ ക്രൂരതയെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പേരില്‍ ഏപ്രില്‍ 9-ന് ന്യൂയോര്‍ക്കില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ബാന്‍ കീ മൂണ്‍ അപലപിച്ചു.








All the contents on this site are copyrighted ©.