2014-04-10 17:44:04

ഏകപക്ഷീയതയാണ്
സ്വേച്ഛാധിപത്യത്തിന് ആധാരം


10 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏകപക്ഷീയതയുടെ പരിണിതഫലമാണ് സ്വേച്ഛാധിപത്യമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ഏപ്രില്‍ 10-ാം തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ദൈവകല്പനകള്‍ പ്രത്യായുടെ പാത തുറക്കുമെന്നും, അത് മനുഷ്യരെ നന്മയിലേയ്ക്കും, ദൈവത്തിലേയ്ക്കും നയിക്കുമെന്നും പാപ്പാ ദൈവത്തിന്‍റെ വാഗ്ദാനങ്ങളോട് അബ്രാഹം പ്രകടമാക്കിയ വിശ്വാസവും വിശ്വസ്തയും ചൂണ്ടിക്കാണിച്ചുകൊണ്ട് ആദ്യ വായനയെ ആധാരമാക്കിക്കൊണ്ട് ഉദ്ബോധിപ്പിച്ചു (ഉല്പത്തി 17, 3-9).
എന്നാല്‍ കല്പനകളുടെ വള്ളിപുള്ളിയില്‍ തൂങ്ങിക്കിടക്കുകയും, അതിന്‍റെ അരൂപിയില്ലാതെ ജീവിക്കുകയും ചെയ്യുന്നത് വ്യാര്‍ത്ഥമാണെന്നും സ്വാര്‍ത്ഥമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവകല്പനകളോട് ഹൃദയത്തില്‍ തുറവില്ലാത്തവര്‍ക്ക് മനസ്സിന്‍റെ തുറവും നഷ്ടമാകുന്നു. മനസ്സും ഹൃദയവും അടഞ്ഞവര്‍ പിന്നെ തങ്ങളുടെ വാതിലുകള്‍ ദൈവത്തിനെതിരെയും മനുഷ്യര്‍ക്കെതിരെയും കൊട്ടിയടയ്ക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ സ്വാര്‍ത്ഥയുടെയും ഏകപക്ഷീയതയുടെയും ചിന്തകളും പ്രവൃത്തികളും ഉടലെടുക്കുന്നുവെന്നും, അതാണ് സ്വേച്ഛാധിപത്യത്തിന്‍റെ ക്രൂരതായി ഇന്ന് സമൂഹത്തില്‍ തലപൊക്കുന്നതെന്നും പാപ്പാ വചനചിന്തയില്‍ പങ്കുവച്ചു.

സമൂഹത്തിന്‍റെ വ്യക്തിസ്വാതന്ത്ര്യവും മനസ്സാക്ഷിയും ഹനിക്കുന്ന ഈ ഏകാധിപതികളാണ്
ഇന്നു ലോകത്ത് മനുഷ്യരെ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നതെന്നും വചനത്തിന്‍റെ വെളിച്ചത്തില്‍ പാപ്പാ വ്യാഖ്യാനിച്ചു.








All the contents on this site are copyrighted ©.