2014-04-10 18:55:18

സമൂഹത്തിന്‍റെ വിങ്ങുന്ന
വ്രണമാണ് മനുഷ്യക്കടത്ത്


10 ഏപ്രില്‍ 2014, വത്തിക്കാന്‍
മനുഷ്യക്കടത്തിനെ നിയന്ത്രിക്കുന്ന നിയമബന്ധനങ്ങളെ സുവിശേഷത്തിലെ
കാരുണ്യംകൊണ്ടും സാന്ത്വനപ്പെടുത്താമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
മനുഷ്യക്കടത്തിനെ സംബന്ധിച്ച് വത്തിക്കാന്‍ സംഘടിപ്പിച്ച സമ്മേളനത്തെ
ഏപ്രില്‍ 10-ാം തിയതി വ്യാഴാഴ്ച രാവിലെ അഭിസംബോധന ചെയ്തുകൊണ്ടാണ്
പാപ്പാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സമകാലീന സമൂഹത്തിന്‍റെ വിങ്ങുന്ന വ്രണവും ക്രിസ്തുവിന്‍റെ മൗതികദേഹമേല്‍ക്കുന്ന കനത്ത പ്രഹരവുമാണ് മനുഷ്യക്കടത്തെന്നും, അത് മാനവികതയ്ക്കു എതിരായ കുറ്റകൃത്യമാണെന്നും ശക്തമായ വാക്കുകളില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു. വൈദഗ്ദ്ധ്യവും തന്ത്രങ്ങളും കാര്‍ക്കശ്യമുള്ള നിമയനടപടി ക്രമങ്ങള്‍ ഉണ്ടാക്കാമെങ്കിലും
ഈ സാമൂഹ്യതിന്മയ്ക്ക് ഇരകളായ സ്ത്രീ-പുരുഷന്മാരോട് സാഹോദര്യത്തിന്‍റെ സാന്ത്വനവും സമാശ്വാസവും പകരുന്ന സമീപനമാണ് യുക്തമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

സമ്മേളനത്തിന് നേതൃത്വംനല്കുന്ന ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മെത്രാന്‍ സംഘത്തിനും, അതിന്‍റെ പ്രതിനിധിയായി എത്തിയിരിക്കുന്ന ബര്‍മിങ്ഹാം അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വിന്‍സന്‍റ് നിക്കോള്‍സിനും, വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി പ്രവര്‍ത്തകര്‍ക്കും പാപ്പാ പ്രത്യേകമായി നന്ദിയര്‍പ്പിച്ചു.
ഏപ്രില്‍ 9-ാം തിയതി ബുധനാഴ്ച ആരംഭിച്ച ദ്വിദിന സമ്മേളനത്തില്‍ ഇന്ത്യ ഉള്‍പ്പെടെ
20 രാഷ്ട്രങ്ങളുടെ പ്രതിനിധികളും രാജ്യാന്തര നിയമസുരക്ഷാ സംവിധാനം INTERPOL-ന്‍റെ വിദഗ്ദ്ധരും പങ്കെടുത്തതായി വത്തിക്കാന്‍റെ പ്രസ്താനവ വ്യക്തമാക്കി.
All the contents on this site are copyrighted ©.