2014-04-10 19:27:46

സഭയുടെ സേവനശുശ്രൂഷകള്‍
പുനരാവിഷ്ക്കരിക്കും


10 ഏപ്രില്‍ 2014, ഡല്‍ഹി
സേവനത്തിനുള്ള സഭയുടെ സാമൂഹ്യ പ്രതിബദ്ധയില്‍ പതറുകയില്ലെന്ന്, ഭാരതത്തിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു. ഏപ്രാല്‍ 9-ാം തിയതി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സഭയുടെ സേവനപാരമ്പര്യത്തിലും സൂമൂഹ്യ പ്രതിബദ്ധതിയിലും പതര്‍ച്ചയില്ലാതെ മുന്നേറുമെന്ന് സീറോ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവിച്ചത്.

ഭാരതത്തില്‍ കത്തോലിക്കര്‍ ന്യൂനപക്ഷമാണെങ്കിലും ജാതിമത ഭേദമെന്യേ ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും പങ്കുവയ്ക്കുന്ന സഭയുടെ സേവനപാരമ്പര്യത്തില്‍ വ്യതിനായമില്ലെന്നും, പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ സഭയുടെ സേവനശുശ്രൂഷകള്‍ പുനരാവിഷ്ക്കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുകായാണെന്നും കര്‍ദ്ദിനാള്‍ ക്ലീമസ് അറിയിച്ചു.

പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ആരോഹിതനായ ശേഷമുള്ള സിബിസിഐയുടെ പ്രഥമ സമ്മേളനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ക്ലീമിസ്.

പാര്‍ലിമെന്‍ററി തിരഞ്ഞെടുപ്പിന്‍റെ സമാധാനപരമായ വിജയത്തിനായി ഭാരതത്തിലെ ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കുമെന്നും നന്മയും നീതിനിഷ്ഠയുമുള്ള നേതൃത്വമാണ് സഭ പ്രതീക്ഷിക്കുന്നതെന്നും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി
കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവിച്ചു.
All the contents on this site are copyrighted ©.