2014-04-10 19:05:02

ദുഃഖിതര്‍ക്ക് ആനന്ദം
പീഡിതര്‍ക്ക് ആശ്വാസം


10 ഏപ്രില്‍ 2014, വത്തിക്കാന്‍
മനുഷ്യയാതനകളെ പിന്‍തുണയ്ക്കാന്‍ മടിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
വേദനിക്കുന്ന മനുഷ്യരെ സ്പര്‍ശിക്കുവാനോ, അവരുടെ ചാരത്തണയുവാനോ,
അവരെ തുണയ്ക്കുവാനോ മടികാണിക്കരുതെന്ന് ക്രിസ്തു പഠിപ്പിക്കുന്നുണ്ടെന്ന്
ഏപ്രില്‍ 10-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതത്തിനുതകുന്ന സദ്ചിന്തകളും സാരോപദേശങ്ങളും അനുദിനം ട്വിറ്റര്‍ ശൃംഖലയില്‍
പങ്കുവയ്ക്കുന്ന ലോകത്തെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.

Jesus teaches us to not be ashamed of touching human misery, of touching
his flesh in our brothers and sisters who suffer.
Iesus monet nos ne miserias aliorum horreamus contingere; suam nempe
in fratribus tangere carnem.
All the contents on this site are copyrighted ©.