2014-04-09 18:54:15

ഫാദര്‍ ഫ്രാന്‍സിന്‍റെ കൊലപാതത്തില്‍
താന്‍ ദുഃഖിതനെന്ന് പാപ്പാ


9 ഏപ്രില്‍ 2014, വത്തിക്കാന്‍
ഈശോസഭ വൈദികന്‍റെ സിറയയില്‍ നടന്ന കൊലപാതത്തില്‍ അതീവ ദുഃഖിതനാണെന്ന് പാപ്പാ പ്രാന്‍സിസ് പ്രസ്താവിച്ചു. ഏപ്രില്‍ 9-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥന യുടെ അന്ത്യത്തിലാണ് സിറിയയിലെ ഹോംസ് നഗരത്തില്‍ വിമതര്‍ കൊലപ്പെടുത്തിയ ഫാദര്‍ ഫ്രാന്‍സ് വാന്‍ ഡെര്‍ ലുഗ്ടിന്‍റെ നിര്യാണത്തില്‍ പാപ്പാ അതീവ ദുഃഖം രേഖപ്പെടുത്തിയത്.

എല്ലാവര്‍ക്കും നന്മചെയ്തിരുന്ന ഫാദര്‍ ഫ്രാന്‍സിന്‍റെ കൊലപാതം ചിഹ്നഭിന്നമായ സിറിയയില്‍ ഇനിയും അരങ്ങേറുന്ന ക്രൈസ്തവപീഡനത്തിന്‍റെ തുടര്‍ക്കഥയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.
യുദ്ധവും അതിന്‍റെ വിനാശങ്ങളും ഉപേക്ഷിച്ച്, സിറിയന്‍ ജനത ആയുധങ്ങള്‍ അടയറവയ്ക്കണമെന്നും, സമാധാനത്തെ പാത പുല്‍കണമെന്നും സിറിയന്‍ ജനതയോടും ലോകരാഷ്ട്രങ്ങളോടും പാപ്പാ പ്രാര്‍ത്ഥനാപൂര്‍വ്വം ഈ അവസരത്തില്‍ അഭ്യര്‍ത്ഥിച്ചു.

സിറിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചും യുദ്ധം ഉപേക്ഷിച്ചും എല്ലാ വിധത്തിലും അവിടെ വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ജനങ്ങളുടെ സഹായത്തിനെത്തുകയാണ് വേണ്ടതെന്ന് പാപ്പാ പ്രഭാഷണമദ്ധ്യേ അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.