2014-04-09 18:23:51

പാപ്പായെ സ്വീകരിക്കാന്‍
കൊറിയ ഒരുങ്ങുന്നു


9 ഏപ്രില്‍ 2014, റോം
ഏപ്രില്‍ 8-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെത്തിയ കൊറിയന്‍ ഡെലിഗേഷന്‍ പാപ്പായുടെ സന്ദര്‍ശനത്തിന്‍റെയും, 6-ാം ഏഷ്യന്‍ യുവജനസംഗമത്തിന്‍റെയും ചിഹ്നം പ്രകാശനംചെയ്തു കൊണ്ടാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തപ്പെട്ടത്. വടക്ക് തെക്കന്‍ കൊറിയന്‍ ജനതയുടെ ഐക്യപ്പെടാനുള്ള തീവ്രതയാണ് ഇണചേരുന്ന ചുവപ്പും നീലയും നാളങ്ങള്‍ സൂചിപ്പിക്കുന്നത്.

കൊറിയന്‍ കഠാരയുടെ ആകാരത്തിലുള്ള താഴെയുള്ള നീലത്തട്ട് രക്തസാക്ഷിത്വത്തെയും, ദൈവികകാരുണ്യത്തിന്‍റെ അനന്തമായ ചക്രവാളത്തെയും സൂചിപ്പിക്കുന്നുവെന്നും, ഡെലഗേഷന് നേതൃത്വം നല്കിയ ഫാദര്‍ ചൂങ് യീ-ച്യൂള്‍ വെളിപ്പെടുത്തി.

ആഗസ്റ്റ് 14 മുതല്‍ 18 വരെ തിയതികളിലാണ് പാപ്പായുടെ കൊറിയയിലേയ്ക്കുള്ള അപ്പസ്തോലിക യാത്ര.

‘ഏഷ്യന്‍ യുവതയേ, ഉണരൂ. കര്‍ത്താവിന്‍റെ വെളിച്ചും നിന്‍റെ മേല്‍ ഉദിച്ചുയരുന്നു’ (ഏശയ്യ 60,1), എന്ന ഏശയ്യാ പ്രവാചകന്‍റെ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് പാപ്പായുടെ സന്ദര്‍ശന ചിഹ്നം. ആഗസ്റ്റ് 13 മുതല്‍ 17-വരെ തിയതികളില്‍ ഡാജിയോണില്‍ സമ്മേളിക്കുന്ന ഏഷ്യന്‍ യുവജന സംഗമത്തില്‍ പങ്കെടുക്കുന്ന പാപ്പാ ഫ്രാന്‍സിസ്, കൊറിയയുടെ ആദ്യത്തെ വൈദികന്‍ ഉള്‍പ്പെടെയുള്ള 124 കൊറിയക്കാരുടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനത്തിലും പങ്കെടുക്കുമെന്ന്
ഫാദര്‍ ചൂങ് യീ-ച്യൂള്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് 1984-ല്‍ കൊറിയന്‍ മണ്ണില്‍ ആദ്യമായി കാലുകുത്തിയ പത്രോസിന്‍റെ പിന്‍ഗാമി.








All the contents on this site are copyrighted ©.