2014-04-09 18:39:34

ഫലദായകമായ സഹോദര്യത്തിന്‍റെ
സമാഗമമാണ് സിനഡ് സമ്മേളനം


9 ഏപ്രില്‍ 2014, വത്തിക്കാന്‍
ഫലദായകമായ സഹോദര്യത്തിന്‍റെ സമാഗമമാണ് മെത്രാന്മാരുടെ സിനഡു സമ്മേളനമെന്ന്
പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സിനഡു സമ്മേളനത്തിന്‍റെ ഉപകാര്യദര്‍ശി (under secretary), മോണ്‍സീഞ്ഞോര്‍ ഫാബിയ ഫബേനയെ മെത്രാന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന കത്ത് സിനഡ് സമ്മേളനത്തിന്‍റെ സെക്രട്ടിറി, ആര്‍ച്ചുബിഷപ്പ് ലൊറെന്‍സോ ബാള്‍ദിസേരിക്ക് അയച്ചുകൊണ്ട് ഏപ്രില്‍ 8-ാം തിയതി ഇറിക്കിയ പ്രസ്താവനയിലാണ് സഭയുടെ സിനഡു സമ്മേളനത്തെ ‘സാഹോദര്യത്തിന്‍റെ സമാഗമ’മെന്ന് പാപ്പാ വിശേഷിപ്പിച്ചത്.

റോമിലെ മെത്രാനായ പാപ്പായ്ക്ക് സഭയിലെ മറ്റെല്ലാ മെത്രാന്മാരുമായുള്ള ബന്ധം ബലപ്പെടുത്തുവാനും ആഴപ്പെടുത്തുവാനും, കാലത്തികവില്‍ പോള്‍ ആറാമന്‍ പാപ്പായ്ക്കു ലഭിച്ച പരിശുദ്ധാത്മാവിന്‍റെ പ്രചോദനമാണ് മെത്രാന്മാരുടെ സിനഡു സമ്മേളനമെന്ന് പാപ്പാ ആമുഖമായി വിശേഷിപ്പിച്ചു. പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായില്‍ നിക്ഷിപ്തമായിരിക്കുന്ന ആഗോളസഭയുടെ അജപാനദൗത്യത്തില്‍ സാഹോദര്യത്തിലും കൂട്ടായ്മയിലും ലോകത്തുള്ള സകലമെത്രാന്മാരും പങ്കുചേരുന്ന ആത്മീയ സമാഗമവും സംഗമവുമാണ് സിനഡുസമ്മേളനമെന്ന് പാപ്പാ പ്രസ്താവനയില്‍ അനുസ്മരിച്ചു.

Apostolica Sollicitudo അപ്പസ്തോലിക വാത്സല്യം എന്ന പ്രബോധനം വഴിയാണ്
1965 സെപ്റ്റംബര്‍ 15-ാം തിയതിയാണ് മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് ഭാഗ്യസ്മരണാര്‍ഹനായി പോള്‍ ആറാമന്‍ പാപ്പാ രൂപംനല്കിയതെന്ന വസ്തുതയും പാപ്പാ ഫ്രാന്‍സിസ് നിയമനപത്രികയില്‍ പരാമര്‍ശിച്ചിരുന്നു.
സഭയുടെ ആത്മീയ ചക്രവാളത്തിലെ വറ്റാത്ത ദൈവികരഹസ്യത്തിന്‍റെ ആഴവും വ്യാപ്തിയും ചൂഴ്ന്നറിയുവാന്‍ പത്രോസിന്‍റെ പിന്‍ഗാമിയും ആഗോളസഭയുടെ തലവനുമായ പാപ്പായുമായുള്ള മെത്രാന്‍ സംഘത്തിന്‍റെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും സംഗമം അനിവാര്യമാണെന്നും പാപ്പാ പ്രസ്താവനയില്‍ വ്യക്തമാക്കി.

കുടുംബങ്ങളെക്കുറിച്ച് പഠിക്കുന്ന ആഗോള സഭയിലെ മെത്രാന്മാരുടെ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന പ്രത്യേക സിനഡ് സമ്മേളനം ഒക്ടോബര്‍ 5-19 വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കും.

All the contents on this site are copyrighted ©.