2014-04-05 09:20:35

വിവേചനത്തില്‍ വിങ്ങുന്ന
റുവാണ്ടയിലെ സഭ


5 ഏപ്രില്‍ 2014, വത്തിക്കാന്‍
വംശീയ വിവേചനങ്ങള്‍ക്ക് അതീതമായ കൂട്ടായ്മയാണ് സഭ പ്രകടമാക്കേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഏപ്രില്‍ 3-ാം തിയതി രാവിലെ വത്തിക്കാനില്‍ നടന്ന വടക്കെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടായിലെ മെത്രാന്മാരുടെ ad limina സന്ദര്‍ശനത്തിന് ആമുഖമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

വംശീയ വിവേചനത്തില്‍ ഒരു ലക്ഷത്തിലേറെ നിര്‍ദോഷികളുടെ ജീവനൊടുക്കിയ റോന്താ കൂട്ടക്കുരുതിയുടെ 20-ാം വാര്‍ഷിക ദിനത്തിലാണ് ഇക്കുറി 5 വര്‍ഷത്തില്‍ ഒരിക്കലുള്ള മെത്രാന്മാരുടെ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവിടത്തെ മെത്രാന്‍ സംഘം എത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 15 ശതമാനത്തോളം ഉണ്ടായിരുന്നു ടൂട്സി വംശരെ ഇല്ലായ്മ ചെയ്യാന്‍ കബീലാ സ്വേച്ഛാഭരണം അഴിച്ചുവിട്ട മൃഗീയമായ ക്രൂരതയായിരുന്നു 1994-ല്‍ റോന്തായില്‍ അരങ്ങേറിയത്.

ഇത്ര കഠോരമായ ക്രൂരതയ്ക്കു മുന്നില്‍ അനുരഞ്ജനം മാനുഷിക കാഴ്ചപ്പാടില്‍ അസാദ്ധ്യമാണെങ്കിലും, ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി ക്ഷമയുടെയും സംവാദത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും പാത തെളിയിക്കാന്‍ അവിടുത്തെ സഭയ്ക്ക് സാധിക്കണമെന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ ഉദ്ബോധിപ്പിച്ചു.

അനുരഞ്ജനത്തിലൂടെ റോന്തായിലെ സമൂഹ്യനവോത്ഥാനം സഭയുടെ ലക്ഷൃമായിരിക്കണമെന്നും, അതിനായി വിദ്യാഭ്യാസത്തിന്‍റെയും അതുരശുശ്രൂഷയുടെയും ക്രിസ്തീയ കുടുംബ കൂട്ടായ്മയുടെയും സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സമൂഹത്തെ സമുദ്ധരിക്കുവാനും വിവേചനങ്ങള്‍ക്കതീതമായി കൂട്ടായ്മയില്‍ വളര്‍ത്താന്‍ പരിശ്രമിക്കണമെന്നും പാപ്പാ റുവണ്ടായിലെ മെത്രാന്‍ സംഘത്തോട് ആഹ്വാനംചെയ്തു.

ജനസംഖ്യയുടെ 56 ശതമാനവും കത്തോലിക്കരാണ്. 20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ബെല്‍ജിയന്‍ മിഷണറിമാര്‍ തുടക്കമിട്ട വിശ്വസത്തിന്‍റെ വിളക്കു തെളിഞ്ഞ് ഇന്ന് 8 ചെറുരൂപതകളുള്ള കഗായി മെട്രൊപ്പൊളീറ്റന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ആര്‍ച്ചുബിഷപ്പ് സ്മരാഗ്ദേ ബൊണിയന്തേഗെ-യാണ് കബായി അതിരൂപതയുടെ മെത്രാപ്പോലീത്തയും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും.
റോന്തായിലെ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷ് ലൂച്ചിയാനോ റൂസ്സോയാണ്.

All the contents on this site are copyrighted ©.