2014-04-04 17:54:15

അന്ത്യോക്യായിലെ പാത്രിയര്‍ക്കിസിന്
പാപ്പായുടെ ആശംസകള്‍


4 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏപ്രില്‍ 4-ാം തിയതി വത്തിക്കാനില്‍നിന്നും അയച്ച ഹ്രസ്വസന്ദേശത്തിലൂടെയാണ് ആഗോള സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ സമൂഹത്തിന്‍റെയും കിഴക്കിന്‍റെയും പുതിയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പാത്രിയര്‍ക്കിസ് ഇഗ്നേഷ്യസ് മാര്‍ അപ്രേം ദ്വിതിയന് പാപ്പാ ഫ്രാന്‍സിസ് അനുമോദനങ്ങള്‍ അര്‍പ്പിച്ചത്.

മുന്‍പാത്രിയര്‍ക്കിസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ കാലംചെയ്തതിനെ തുടര്‍ന്നാണ് ഇഗ്നാത്തിയോസ് മാര്‍ അപ്രേം ദിതിയന്‍ അന്ത്യോക്യാ അസ്ഥാനമാക്കിയുള്ള സിറിയന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ സമൂഹത്തിന്‍റെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

കിഴക്കിന്‍റെ ഈ പൗരാണിക ക്രിസ്ത്യന്‍ സമൂഹത്തിന് കത്തോലിക്കാ സഭയുമായുള്ള സാഹോദര്യബന്ധത്തെ സന്ദേശത്തില്‍ ശ്ലാഘിച്ച പാപ്പാ, മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ കലുഷിതമായ അന്തരീക്ഷത്തില്‍ സുവിശേഷ സന്ദേശം ജീവിക്കാനുള്ള ബോധ്യവും ആത്മീയ ശക്തിയോടെ അജഗണങ്ങളെ നയിക്കുവാനുമുള്ള കരുത്ത് ദൈവം നല്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചു.
All the contents on this site are copyrighted ©.