2014-04-03 19:22:48

സാമൂഹത്തിലെ ജീര്‍ണ്ണതയോട്
നിസംഗത കാട്ടരുതെന്ന് പാപ്പാ


3 ഏപ്രില്‍ 2014, വത്തിക്കാന്‍
സമൂഹത്തിലെ ജീര്‍ണ്ണതയോട് നിസംഗത കാട്ടരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഏപ്രില്‍ 3-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശത്തിലാണ് ചുറ്റുമുള്ള പാവങ്ങളെ അവഗണിക്കുകയോ സമൂഹത്തിലെ ജീര്‍ണ്ണതയോട് നിസംഗഭാവം പുലര്‍ത്തുകയോ ചെയ്യരുതെന്ന് ട്വിറ്റര്‍ സുഹൃത്തുക്കളെ പാപ്പാ ഉദ്ബോധിപ്പിച്ചത്. മാത്രമല്ല, സമൂഹത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ക്രൈസ്തവര്‍ കൂടുതല്‍ പരിശ്രമിക്കണമെന്നും ഹ്രസ്വസന്ദേശത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തു.

തന്‍റെ സ്ഥാനാരോഹണത്തിന്‍റെ വാര്‍ഷികം പൂര്‍ത്തിയാക്കിയ
പാപ്പാ ഫ്രാന്‍സിസ് അനുദിനജീവിതത്തിന് ഉതകുന്ന സന്മാര്‍ഗ്ഗചിന്തകളും സാരോപദേശങ്ങളും പങ്കുവയ്ക്കുന്ന ജനപ്രീതിയാര്‍ജ്ജിച്ച ലോകത്തെ മഹത്തുക്കളില്‍ ഒരാളാണെന്ന് ‘ട്വിറ്റര്‍’ ശൃംഖല വിലിയിരുത്തുന്നു.

May we never get used to the poverty and decay around us. A Christian must act.

Assuescere dedecet nos corruptelae inopiaeque quibus circumsaepimur condicionibus. Reluctetur christifidelis oportet.
All the contents on this site are copyrighted ©.