2014-04-02 19:13:23

പ്രക്ഷേപണകലയുടെ നവസാദ്ധ്യതകളുമായി
വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകള്‍


4 ഏപ്രില്‍ 2014, വത്തിക്കാന്‍
വത്തിക്കാനിലെ വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകള്‍ ആഗോളതലത്തില്‍ ലഭ്യമാക്കാന്‍ പ്രക്ഷേപണകലയുടെ നവസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രത്തിന്‍റെ (CTV Centro Televisione Vaticana) ഡയറക്ടര്‍ ജനറല്‍, മോണ്‍സീഞ്ഞോ ഡാരിയോ വിഗനോ വെളിപ്പെടുത്തി.

സോണി sony, സ്ക്കൈ sky എന്നീ വന്‍പ്രക്ഷേപണ ശൃംഖലകളുമായി കണ്ണിചേര്‍ന്നുകൊണ്ട് HD, 3D സാങ്കേതിക മികവില്‍ പുണ്യശ്ലോകരായ ജോണ്‍ 23-ാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാരുടെ ഏപ്രില്‍ 27-ന് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങുകള്‍ ലോകത്തിന് ലഭ്യമാക്കുമെന്ന് പ്രസ്താവനയിലൂടെ മോണ്‍സീഞ്ഞോര്‍ വിഗനോ അറിയിച്ചു.

നേര്‍ക്കാഴ്ചയുടെ വ്യക്തതയും ദൃശ്യശ്രാവ്യ ഭംഗിയും നല്കാന്‍ കഴിവുള്ള
Hi- Resolution ത്രിമാന ചിത്രീകരണത്തിലൂടെ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകള്‍ ഇറ്റലിയിലെ 120 സിനിമാശാലകളിലും, മറ്റ് 20 രാജ്യങ്ങളിലെ 500 തിയറ്ററുകളിലും തത്സമയം ലഭ്യമാക്കുവാന്‍ വത്തിക്കാന്‍ ടെലിവിഷനും റേഡിയോയും ചേര്‍ന്ന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഫാദര്‍ വിഗനോ വ്യക്തമാക്കി.

അറിവിന്‍റെയും പരസ്പര ബന്ധങ്ങളുടെയും, പങ്കുവയ്ക്കലിന്‍റെയും സാദ്ധ്യതകള്‍ മെച്ചപ്പെടുത്തിക്കൊണ്ട്
ചരിത്ര സംഭവങ്ങളിലൂടെ അനുദിനം ജീവിക്കുവാന്‍ ജനങ്ങള്‍ക്ക് അവസരംനല്കുവാനാണ് ഇതുവഴി സഭ പരിശ്രമിക്കുന്നതെന്ന്, മോണ്‍സീഞ്ഞോര്‍ വിഗനോ അഭിപ്രായപ്പെട്ടു.

ലോകകപ്പ് ഫുഡ്ബോളോ, ഒളിംപിക്സ് മാമാങ്കോ ഇന്നുവരെയ്ക്കും ഉപയോഗിക്കാത്ത Globecast Eutelsat സാങ്കേതികതയും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തികൊണ്ടായിരിക്കും വാഴ്ത്തപ്പെട്ട
ജോണ്‍ 23-ാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാമാരുടെ വിശുദ്ധ പദപ്രഖ്യാപ ചടങ്ങുകള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്കും വത്തിക്കാന്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും മോണ്‍. വിഗനോ വിശദീകരിച്ചു.
Photo : Msgr. Dario Viganò the Director General of Vatican Television
All the contents on this site are copyrighted ©.