2014-04-02 19:29:57

നല്ല നേതൃത്വനിരയ്ക്കായ്
മുംബൈയില്‍ പ്രാര്‍ത്ഥനാദിനം


4 ഏപ്രില്‍ 2014, മുമ്പൈ
രാഷ്ട്രത്തിന്‍റെ ഗതിവിഗതികള്‍ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇന്ത്യയുടെ നേതാക്കള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന്, മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനംചെയ്തു.

ആസന്നമാകുന്ന ഇലകഷ്‍ന്‍ പ്രമാണിച്ച് മുമ്പൈയില്‍ ഇറക്കിയ പ്രത്യേക ഇടയലേഖനത്തിലൂടെയാണ് ഏപ്രില്‍ 4ാം തിയതി വെള്ളിയാഴ്ച മുമ്പൈയില്‍ പ്രാര്‍ത്ഥനയുടെയും-ഉപവാസത്തിന്‍റെയും ദിനമായി ആചരിച്ചുകൊണ്ട് സമാധാനപരമായ പാര്‍ലിമെന്‍ററി തെരഞ്ഞെടുപ്പിനും നല്ല രാഷ്ട്ര-നിര്‍മ്മിതിക്കും നേതൃത്വത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആഹ്വാനംചെയ്തത്.

ഏപ്രില്‍ 7-ാം തിയതി ബുധനാഴ്ചയാണ് 9 കോടിയോളം വരുന്ന ഭാരതീയര്‍ സമ്മതിദാനം രേഖപ്പെടുത്താന്‍ പോകുന്നത്. ആകയാല്‍ സാമൂഹ്യാന്തരത്തിന്‍റെ വലിയ പരിവര്‍ത്തന പ്രതിഭാസം നടക്കുന്ന നമ്മുടെ രാഷ്ട്രത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും കര്‍ദ്ദിനാള്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

അടിസ്ഥാനപരമായും ഭാരതത്തില്‍ നവമായി രൂപംകൊണ്ടിട്ടുള്ള ശാസ്ത്ര സാങ്കേതിക പുരോഗതി സമൂഹത്തിന്‍റെ ധാര്‍മ്മികത തളര്‍ത്തുകയും ഉള്ളവരും ഇല്ലാവത്തവരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള സാമൂഹ്യ പ്രതിസന്ധിയില്‍ ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കുകയും അവ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കെല്പുള്ള രാഷ്ട്രീയനേതൃത്വത്തെ തിരഞ്ഞെടുക്കുകയുമാണ് ഇന്നിന്‍റെ ആവശ്യമെന്ന്, ഇപ്പോള്‍ ഏഷ്യയുടെ കത്തോലിക്കാ മെത്രാന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റും, ഭരണക്രമ നവീകരണത്തിനായി വത്തിക്കാന്‍ രൂപീകരിച്ചിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ എട്ട്-അംഗ കര്‍ദ്ദിനാള്‍ കമ്മിഷന്‍ അംഗംകൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശ്വാസികളോട് സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.
All the contents on this site are copyrighted ©.