2014-04-01 15:21:18

കത്തോലിക്കർ പ്രഷിത തീക്ഷണതയുള്ളവരായിരിക്കണമെന്ന് പാപ്പാ ഫ്രാൻസിസ്


01 ഏപ്രിൽ 2014, വത്തിക്കാൻ
കത്തോലിക്കർ പ്രഷിത തീക്ഷണതയുള്ളവരായിരിക്കണമെന്ന് പാപ്പാ ഫ്രാൻസിസ്. ചൊവ്വാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയിൽ ദിവ്യബലിമധ്യേ വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. വിശ്വാസ ജീവിതത്തിൽ ഉത്സാഹമോ, വിശ്വാസം പങ്കുവയ്ക്കാൻ താൽപര്യമോ പ്രകടിപ്പിക്കാത്ത ക്രൈസ്തവരുണ്ടെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ആത്മരക്ഷ മാത്രം ലക്ഷ്യമിട്ട് വിശ്വാസജീവിതം നയിക്കുന്നവരാണവർ. ഒരു പക്ഷേ, കഴിഞ്ഞകാല മുറിവുകളോ, ദുരനുഭവങ്ങളോ അവരെ അങ്ങനെയാക്കി മാറ്റിയതാകാം.
ബാഹ്യാനുഷ്ഠാനങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന ഫരിസേയ മനോഭാവമുള്ള മറ്റൊരു കൂട്ടം ആളുകളും ഇന്നും സഭയിലുണ്ട്. നിയമാനുഷ്ഠാനത്തിൽ കാർക്കശ്യം പുലർത്തുന്ന കപടനാട്യക്കാരാണവർ. അവരോടൊക്കെ ക്രിസ്തു പറയുന്നത് രണ്ടു കാര്യങ്ങളാണ്. സുഖപ്പെടാൻ നീ ആഗ്രഹിക്കുന്നുവോ? ഇനിമേൽ പാപം ചെയ്യരുത്. ക്രിസ്തു ആദ്യം അവരെ സുഖപ്പെടുത്തുന്നു, പിന്നീട് ഇനിമേൽ പാപം ചെയ്യരുതെന്ന് സൗമ്യമായി ആവശ്യപ്പെടുന്നു. തീക്ഷണതയോടെ പ്രേഷിത ശുശ്രൂഷയുടെ പാതയിൽ സഞ്ചരിക്കുന്ന ക്രിസ്തു ശിഷ്യർ, തങ്ങൾ കണ്ടുമുട്ടുന്ന മുറിവേറ്റ മനുഷ്യരോട് പങ്കുവയ്ക്കേണ്ടതും ഇതേ സന്ദേശമാണെന്ന് മാർപാപ്പ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.