2014-04-01 15:21:45

റോമൻ കൂരിയാ അധ്യക്ഷൻമാരുമായി മാർപാപ്പയുടെ കൂടിക്കാഴ്ച്ച


01 ഏപ്രിൽ 2014, വത്തിക്കാൻ
റോമൻ കൂരിയായിലെ കാര്യാലയങ്ങളുടെ അധ്യക്ഷൻമാരുമായി പാപ്പാ ഫ്രാൻസിസ് കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച രാവിലെ 9.30ന് അപ്പസ്തോലിക അരമനയിലെ ബൊളോഞ്യാ ഹാളിലായിരുന്നു റോമൻ കൂരിയാ മേധാവികളുമായി പാപ്പായുടെ സമ്മേളനം. പാപ്പായുടെ പ്രഥമ അപ്പസ്തോലിക പ്രബോധനമായ സുവിശേഷത്തിന്‍റെ ആനന്ദ (Evangelii Gaudium) ത്തിലെ ഉത്ബോധനങ്ങളും നിർദേശങ്ങളും റോമൻ കൂരിയായിലെ കാര്യാലയങ്ങളിൽ എങ്ങനെ നടപ്പിലാക്കാം എന്നതായിരുന്നു സമ്മേളനത്തിന്‍റെ മുഖ്യ ചർച്ചാവിഷയം. ഉച്ചയ്ക്ക് 12 മണിയോടെ സമ്മേളനം സമാപിച്ചു.All the contents on this site are copyrighted ©.